അനേകായിരം ഔഷധസസ്യങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ദശപുഷ്പങ്ങളിലെ പൂവാംകുരിന്നില. പേരിലെ ഓമനത്തവും ലാളിത്ത്യവും പോലെ തന്നെ ഈ ചെടി ആയൂര്‍വേദത്തിലും നാട്ടുവൈദ്യത്തിലും ചില ആചാരത്തിന്റെ തലത്തിലും പ്രധാന്യം അര്‍ഹിക്കുന്നു.സംസ്‌ക്യതത്തില്‍ സഹദേവി എന്നാണ് അറിയപെടുന്നത്. സൂര്യകാന്തി കുടുംബമായ അസറ്ററേസിയയിപ്പെടുന്നു. ശാസ്ത്രനാമം vernonia cine reum എന്നാകുന്നു.
പൂവാംകുരുന്നില പനി, മലമ്പനി, തേള്‍ വിഷം, പൈല്‍സ് എന്നിവയ്ക്കും നേത്രചികിത്സയിലും ഉപയോഗിക്കുന്നു.ശരീരതാപം കുറയ്ക്കാനും ,വിഷം കളയുന്നതിനും രക്തശുദ്ധിക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. നാട്ടുവൈദ്യത്തിലും ആയൂര്‍വേദ ചികിത്സയിലും വളരെ പ്രാധാന്യം മുള്ള ദശപുഷ്പങ്ങളില്‍ ഒന്നാണ്. ചരകസംഹിതയില്‍, പ്രഭാവത്താല്‍ ജ്വരഹരമാണ് സഹദേവി എന്ന് പറഞ്ഞിരിക്കുന്നു.
ആന്റി ഓക്‌സിഡന്റ് സ്വഭാവമുള്ള പൂവാംകുരുന്നിലയ്ക്ക് അപക്ഷയരോഗ ചികിത്സയിലും പല കാരണങ്ങളാല്‍ ഉണ്ടാകുന്ന അകാല കോശവാര്‍ധക്യത്തിനും എതിരെയുള്ള പ്രതിരോധ ചികിത്സയിലും പ്രധാന്യം ഉണ്ട്. സഹദേവി എന്നാല്‍ ആരോഗ്യത്തിന്റെ ദേവി. പൂവാംകുരുന്നില നീരില്‍ പകുതി എണ്ണ ചേര്‍ത്ത് കാച്ചിതേച്ചാല്‍ മൂക്കില്‍ ദശ വളരുന്നത് ശമിക്കും. തലവേദനയ്ക്കും നല്ല ഒരു പ്രതിവിധിയാണ്.
ഏഴു നിറങ്ങളും പോരാതെ മഴവില്ലു നേടാനാഗ്രഹിച്ചത് പൂവാംകുരുന്നിലിന്റെ കാന്തിയാണോ എന്ന് തോന്നിപ്പിക്കും വിധം തൊടിയില്‍, പൂത്തു വിടര്‍ന്നു നില്കുന്ന ഈ ചെടിയെ സംരക്ഷിക്കാം ..... പരിപാലിക്കാം .....