പല്ലുകളുടെ ആരോ​ഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Malayalilife
topbanner
പല്ലുകളുടെ ആരോ​ഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ല്ലിന്റെ ആരോഗ്യകാര്യങ്ങളിലിൽ മിക്കവാറും  ഏവരും അസ്വസ്ഥരാണ്. പല്ല് വേദന , പല്ല് പുളിക്കുന്നു, വായ്നാറ്റം  തുടങ്ങിയവ എല്ലാം തന്നെ ഏറെ അസ്വസ്ഥപെടുത്തുന്ന ഒന്നാണ്. ഇവയെല്ലാം തരണം ചെയ്യാനായി ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. എന്തൊക്കെയാണ് എന്ന് നോക്കാം.

ഒന്ന്…

ദിവസത്തില്‍ രണ്ടുതവണ പല്ലു തേയ്കുന്നത് ശീലമാക്കുക. പല്ലുകള്‍ എല്ലായ്പ്പോഴും  വൃത്തിയായി സൂക്ഷിക്കുന്നതിന് പുറമെ അന്നജം ധാരാളം അടങ്ങിയ പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം.

രണ്ട്…

ചോക്ലേറ്റ് കഴിക്കുന്ന ശീലം ഒഴിവാക്കുക.  പല്ലിന് പ്‌ളേക്ക് ചോക്ലേറ്റുകള്‍ കഴിക്കുന്നതിലൂടെ രൂപപ്പെടാനും കേടുവരാനും സാധ്യതയേറെയാണ്.  നിയന്ത്രിത അളവില്‍ മാത്രം ചോക്ലേറ്റുകള്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും കഴിക്കുക.

മൂന്ന്…

ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് ദിവസവും രണ്ട് നേരമെങ്കിലും  വായ കഴുകുക.  പല്ലിന്റെയും മോണയുടെയും ആരോ​ഗ്യത്തിന് ഇത് ചെയ്യുന്നത് ഏറെ നല്ലതാണ്. അല്ലെങ്കില്‍ കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, തുളസി ഇല എന്നിവ ചേര്‍ത്ത് തിളപ്പിച്ച്‌ വെള്ളം ഉപയോ​ഗിച്ച്‌ വായ കഴുകുന്നതും ഗുണകരമാണ്.

നാല്…

 പല്ലിന് കൂടുതല്‍  കാപ്പി കുടിക്കുന്നത് ദോഷം ചെയ്യും.  പല്ലുകള്‍ പെട്ടെന്ന് ദ്രവിക്കാന്‍ അമിതമായ അളവില്‍ മധുരംചേര്‍ത്ത കാപ്പി കുടിക്കുന്നവരുടെ സാധ്യതയുണ്ട്.  ശരിയായി തന്നെ കാപ്പി കുടിച്ചശേഷം വായ് കഴുകുവാന്‍ ശ്രദ്ധിക്കുക. 

Things to look out for dental health

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES