Latest News

ആര്‍ത്തവകാലത്തെ നടുവേദന കുറയ്ക്കാന്‍

Malayalilife
 ആര്‍ത്തവകാലത്തെ നടുവേദന കുറയ്ക്കാന്‍

ആര്‍ത്തവകാലത്ത് പല സ്ത്രീകള്‍ക്കും പലതരത്തിലുള്ള വേദനകളും ആരോഗ്യ പ്രശ്നങ്ങളും ഉടലെടുക്കാറുണ്ട്. അതില്‍ തന്നെ ആര്‍ത്തവകാലത്തെ നടുവേദന മിക്കവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇത് കുറയ്ക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം എന്ന് നോക്കാം.
ഹൈലൈറ്റ്:

സ്ത്രീകളുടെ ശരീരത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ് ആര്‍ത്തവകാലം. ചിലര്‍ക്ക് ആര്‍ത്തവ ദിവസം അടുക്കും തോറും പേടിയാണ്. കാരണം, അന്ന് അനുഭവിക്കേണ്ടിവരുന്ന വേദനയും അസ്വസ്ഥതും കൂടാതെ, മാനസികമായിട്ടുള്ള ബുദ്ധിമുട്ടുകളും പല സ്ത്രീകള്‍ക്കും ഒരു ദുഃസ്വപ്നം തന്നെയാണ്. ആര്‍ത്തവകാലത്ത് പലര്‍ക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് അനുഭവിക്കുക. ചിലര്‍ക്ക് വയറുവേദന ആയിരിക്കും. ചിലര്‍ക്ക് വയറുവേദനയും നടുവേദനയും വരാം. ചിലര്‍ക്കാണെങ്കില്‍ പിരിയഡ് ഡേയ്റ്റ് അടുക്കും തോറും മൈഡ്രെയ്ന്‍ വരാന്‍ നല്ല സാധ്യത കൂടുതലാണ്. അതുപോലെ, നല്ലപോലെ മൂഡ് സ്വിംഗ് വരാനും സാധ്യത കൂടുന്നു. ഇത്തരത്തില്‍ ആര്‍ത്തവകാലത്ത് സ്ത്രീകളില്‍ ഉണ്ടാകുന്ന നടുവേദന കുറയ്ക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഇവ ചെയ്തു നോക്കൂ


നടുവേദന വരുന്നതിന് പിന്നില്‍

ആര്‍ത്തവകാലത്ത് ഗര്‍ഭപാത്രത്തില്‍ നിന്നും രക്തം പുറംതള്ളുന്നതിനായി യൂട്രസ് ഓപ്പണ്‍ ചെയ്യപ്പെടുന്നു. ഈ സമയത്ത് നടുവിന് വേദന അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണ്. കൂടാതെ, ആര്‍ത്തവകാലത്ത് പ്രോസ്റ്റാഗ്ലാഡിന്‍സ് എന്ന ഹോര്‍മോണ്‍ റിലീസ് ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ അളവ് വര്‍ദ്ധിക്കുന്നത് പേശികളിലേയ്ക്ക് ഓക്സിജന്‍ എത്തുന്നത് കുറയ്ക്കുകയും അതുപോലെ ഇത് നടുവിന് വേദന അനുഭവപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നു.

കൂടാതെ, ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ശരീരത്തില്‍ നല്ലപോലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കാം. ഇത്തരത്തില്‍ ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പ്രത്യേകിച്ച് ഈസ്ട്രജനിലും പോസ്ട്രജനിലും ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ വേദന ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതും നടുവേദന വരുന്നതിന് പ്രധാന കാരണമാണ്. കൂടാതെ,ഈ സമയത്ത് ശരീരത്തില്‍ ഉണ്ടാകുന്ന വീക്കം, അമിതമായിട്ടുള്ള സ്ട്രെസ്സ് എന്നിവയെല്ലാം തന്നെ ബാക്ക് പെയ്ന്‍ വരുന്നതിന് കാരണമാകുന്നു.
നടുവേദനയ്ക്ക് കാരണമാകുന്ന അസുഖങ്ങള്‍

ആര്‍ത്തവകാലത്ത് നടുവേദന വരുന്നതിന് പിന്നില്‍ ചില അസുഖങ്ങളും പലപ്പോഴും കാരണാകാറുണ്ട്. അതില്‍ തന്നെ എന്‍ഡ്രിയോമെട്രിയോസീസ് എന്ന കണ്ടീഷന്‍ ഉണ്ട്. അഥായത്, യൂട്ടെറൈന്‍ ലൈനില്‍ കാണപ്പെടുന്ന അതേ ടിഷ്യൂ യൂട്രസിന്റെ പുറത്ത് വളരുമ്പോള്‍ അത് നടുവേദനയ്ക്ക് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് ഇത് ആര്‍ത്തവകാലത്ത് വേദന ഉണ്ടാക്കുന്നതിന് കാരണമാണ്. അതുപോലെ ഫൈബ്രോയ്ഡ് ഉണ്ടെങ്കില്‍ അത് ആര്‍ത്തവാകാലത്ത് നടുവേദന വരുന്നതിന് കാരണമാകുന്നു. ഗര്‍ഭപാത്രത്തില്‍ കാന്‍സറസ് അല്ലാത്ത മുഴകള്‍ അല്ലെങ്കില്‍ തടിപ്പ് കാണപ്പെടുന്നതാണ് ഫൈബ്രോയ്ഡ്സ്. കൂടാതെ, അഡനോമയോസസ്( Adenomyosis) എന്ന അവസ്ഥ വരുമ്പോഴും ഇത്തരത്തില്‍ ആര്‍ത്തവകാലത്ത് നിങ്ങള്‍ക്ക് നടുവേദന അനുഭവപ്പെടാം.

നടുവേദന കുറയ്ക്കാന്‍

ആര്‍ത്തവകാലത്തെ നടുവേദന കുറയ്ക്കാന്‍ നമ്മള്‍ക്ക് കുറച്ച് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അതില്‍ തന്നെ കുറച്ചും കൂടെ ഫലപ്രദവും, മിക്കവരും ഇന്ന് ചെയ്യുന്നതുമായ ഒരു കാര്യമാണ് ഹീറ്റ് തെറാപ്പി. നല്ല ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നടുവേദന കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ തന്നെ ഒരു തുണി ചൂടുവെള്ളത്തില്‍ മുക്കി ചൂട് പിടിക്കാവുന്നതാണ്. അല്ലെങ്കില്‍ വെള്ളം കുപ്പിയില്‍ നല്ല ചൂട് വെള്ളം പിടിച്ച് നിങ്ങള്‍ക്ക് ചൂട് പിടിക്കാം. രക്തോട്ടം വര്‍ദ്ധിപ്പിക്കുകയും അതുപോലെ, വേദന കുറയ്ക്കാന്‍ വളരകെയധികം സഹായിക്കുകയും ചെയ്യും.

വ്യായാമം

ആര്‍ത്തവാകലത്ത് അമിതമായിട്ടല്ലെങ്കിലും ചെറിയ രീതിയില്‍ വ്യായാമം ചെയ്ത് ശീലിക്കുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് ആര്‍ത്തവത്തിന്റെ ഡേയ്റ്റ് അടുക്കുന്നതിന് മുന്‍പേ തന്നെ വ്യായാമം ചെയ്യാം. പ്രത്യേകിച്ച് യോഗ പോലെയുള്ള വ്യായാമ മുറകള്‍ സത്യത്തില്‍ ശരീരത്തിന് നല്ലതാണ്. ആര്‍ത്തവാകലത്തെ മൂഡ് സ്വിംഗ് കുറയ്ക്കാന്‍ ഇത് സഹായിക്കും. ശരീരത്തിലേയ്ക്ക് നല്ലപോലെ രക്തോട്ടം ലഭിക്കുന്നതിനും അതിലൂടെ വേദനകള്‍ക്ക് ആശ്വാസം നല്‍കാനും സഹായിക്കും. അതിനാല്‍, ഫിസിക്കലി ആക്ടീവ് ആയിരിക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കാം.
നല്ല ആഹാരം

ആര്‍ത്തവകാലത്ത് നല്ല ആഹാരം കഴിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നതും അതുപോലെ തന്നെ നല്ലപോലെ മഗാനീഷ്യം അടങ്ങിയ ആഹാരം കഴിക്കുന്നതുമെല്ലാം ശരീരത്തില്‍ വീക്കം സംഭവിക്കാതിരിക്കാന്‍ സഹായിക്കും. അതിനാല്‍, ഇത്തരം ആഹാരങ്ങള്‍ മടുവേദന കുറയ്ക്കാന്‍ വളരെ നല്ലതാണ്.

ആഹാരം പോലെ തന്നെ നല്ലപോലെ സ്ട്രെസ്സ് ലെവല്‍ കുറയ്ക്കേണ്ടതും അനിവാര്യം തന്നെ. ആര്‍ത്തവ കാലത്ത് പലരിലും സ്ട്രെസ്സ് അമിതമാകുന്നത് കാണാം. ഇത്തരത്തില്‍ സ്ട്രെസ്സ് കുറയ്ക്കാന്‍ നോക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ആര്‍ത്തവകാലത്തെ നടുവേദന കുറയ്ക്കാന്‍ ഇത് നല്ലതാണ്. അതുപോലെ, നിങ്ങള്‍ക്ക് നടുവേദന വരുമ്പോള്‍ ഏതെങ്കിലും ബാം പുരട്ടാം. ഇത് കുറച്ച് നേരത്തേയ്ക്ക് ആശ്വാസം നല്‍കുന്നതാണ്. നല്ലപോലെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ, നടുവിന് വേദന കൂട്ടുന്ന കാര്യങ്ങള്‍ അമിതമായി ചെയ്യാതിരിക്കാനും ശ്രദ്ധിക്കാവുന്നതാണ്. നല്ലപോലെ വേദന ഉണ്ടെങ്കില്‍ വിശ്രമിക്കേണ്ടതും അനിവാര്യം. വേദന ഒട്ടും സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കാവുന്നതാണ്.

Read more topics: # നടുവേദന
Back pain and lower pelvic pain during menstruation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക