പ്രമേഹത്തെ ചെറുക്കൻ വെണ്ടയ്ക്ക; ഗുണങ്ങൾ ഏറെ

Malayalilife
  പ്രമേഹത്തെ ചെറുക്കൻ വെണ്ടയ്ക്ക; ഗുണങ്ങൾ ഏറെ

രോഗ്യമുള്ള ശരീരം ഏവർക്കും വിലപ്പെട്ടതാണ്. എന്നാൽ നല്ലപോലെ കാത്ത് പരിപാലിക്കുക എന്നത് ഏറെ പ്രയാസകരവുമാണ്. ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് പച്ചക്കറികൾ. നിത്യേനെ പച്ചക്കറികൾ കഴിക്കുന്നത് ഗുണകരവുമാണ്. എന്നാൽ പച്ചക്കറികളിൽ ഏറെ ഗുണകരമായ ഒന്നാണ് വെണ്ടയ്ക്ക. ഇവ കൊണ്ടുള്ള ഗുണങ്ങൾ ഏതൊക്കെ എന്ന് നോക്കാം.

നമ്മൾ നിത്യേന കഴിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് വെണ്ടയ്ക്ക അഥവാ ലേഡീസ് ഫിംഗർ.  നിരവധി രോഗങ്ങളെ ധാരാളം പോഷകങ്ങളുടെ കലവറയായ വെണ്ടയ്ക്ക അകറ്റുന്നു. ദഹനപ്രക്രിയ സുഖമമാക്കി മലബന്ധം എന്ന പ്രശ്നത്തെ ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ  അകറ്റുന്നു. ഫ്രീ റാഡിക്കൽ നാശത്തിൽ നിന്ന് ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ  കരളിനെ സംരക്ഷിക്കുന്നു. വെണ്ടയ്ക്ക ശീലമാക്കിയാൽ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിറുത്താനും സഹായിക്കും. വെണ്ടക്കയിൽ വിറ്റാമിൻ എ, സി, ഇ, സിങ്ക് എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. 

മികച്ച പ്രതിരോധശേഷി കൈവരിക്കാനും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ  വെണ്ടയ്ക ഉത്തമമാണ്.  പ്രമേഹം തടയുന്നതിന് രാത്രി ചെറു ചൂടുവെള്ളത്തിൽ വെണ്ടയ്ക്ക ഇട്ടുവച്ചശേഷം രാവിലെ ഈ വെള്ളം കുടിക്കുന്നത്നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിലെ ഓക്സലേറ്റുകളുടെ സാന്നിദ്ധ്യം വൃക്കയിലും പിത്താശയത്തിലും കല്ല് രൂപപ്പെടാൽ കാരണമാകുന്നതിനാൽ വൃക്ക സംബന്ധമായ അസുഖമുള്ളവർ വെണ്ടയ്ക്ക അധികം കഴിക്കാതിരിക്കുക.

Read more topics: # ladies finger for diabeties
ladies finger for diabeties

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES