ബാച്ചിലറായി താമസിക്കുന്ന മലയാളി പ്രവാസികളിൽ പലരും പ്രഭാത ഭക്ഷണം കഴിക്കുന്നതിൽ കൃത്യനിഷ്ഠ പാലിക്കുന്നില്ല എന്നതാണ് ഗൗരവതരമായ കെണ്ടത്തൽ. ഇതിെൻറ കാരണത്തെകുറിച്ച് ചോദിക്കുേമ്പാൾ പല തരത്തിലുള്ള ഉത്തരങ്ങളാണ് ലഭിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. രാവിലെ താമസിച്ച് എഴുന്നേൽക്കുന്നത് മൂലം ജോലി സ്ഥലത്തേക്ക് പോകാനുള്ള തിരക്കിനിടയിൽ ഭക്ഷണം കഴിക്കാൻ സമയം കിട്ടാറില്ല എന്നാണ് പലരുടെയും ഉത്തരം.
ഇതിൽ സാധാരണക്കാരും തൊഴിലാളികളും ഉൾപ്പെടുന്നുണ്ട്. വിശപ്പില്ലായ്മ മൂലം കഴിക്കാത്തവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നതായി പഠനങ്ങളിൽ വ്യക്തമാകുന്നു. സാമ്പത്തികപ്രശ്നങ്ങൾ മൂലം പ്രഭാതഭക്ഷണം മനപ്പൂർവ്വം ഒഴിവാക്കുന്നവരും ധാരാളമുണ്ട്. എന്നാൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത് സ്വന്തം ശരീരത്തോട്, പ്രത്യേകിച്ച് ഹൃദയാരോഗ്യത്തോട് ചെയ്യുന്നത് കടുത്ത അനീതിയാണെന്ന് ഡോക്ടർമാർ പറയുന്നു.
കാരണം ലളിതമാണ്. ഒരാൾ അത്താഴം കഴിക്കുന്നത് രാത്രി എട്ടിന് ആണെങ്കിൽ അടുത്ത ദിവസം രാവിലെ ശരീരം ഉൗർജത്തിനായി ഭക്ഷണം ആഗ്രഹിക്കുന്നുണ്ട്. കാരണം അന്ന് ആരംഭിക്കുന്ന ദിവസത്തിെൻറ പകുതി ഉൗർജം പ്രഭാതഭക്ഷണത്തിൽ നിന്നാണ് ലഭിക്കേണ്ടത്. അത് കഴിക്കാതിരുന്നാൽ ശരീരം, പ്രത്യേകിച്ചും ആന്തരികാവയങ്ങൾക്കും ക്ഷീണം ഉണ്ടാകും. പ്രത്യേകിച്ച് ഹൃദയത്തിന്. ഹൃദയസംബന്ധമായ അസുഖങ്ങളുമായെത്തുന്ന പ്രവാസികളിൽ കൂടുതൽ പേരും പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണെന്ന്തെളിഞ്ഞിട്ടുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നത് രക്തക്കുഴലുകള്‍ ചുരുങ്ങിപ്പോകാനും ഹൃദയ ധമനികളിൾ തടസം ഉണ്ടാകാനും വഴിയൊരുക്കുമെന്ന് അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയിലെ പഠനഫലങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഉറക്കം എഴുന്നേറ്റുകഴിഞ്ഞാൽ ഒരു മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കണമെന്നാണ് പറയപ്പെടുന്നത്.
ഏറ്റവും നല്ല പ്രഭാത ഭക്ഷണ സമയം 7.11 ആണെന്നും ന്യൂട്രീഷ്യൻമാരുടെ ഒരു പഠനം അടിവരയിടുന്നു. പച്ചക്കറികളും വിറ്റാമിനും നിറഞ്ഞ പ്രഭാത ഭക്ഷണമാണ് വേണ്ടത്. ധാരാളം വെള്ളവും പ്രഭാതവേളയിൽ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്