Latest News

സ്ത്രീകളും പുരുഷന്മാരും ഒരേതരം ഭക്ഷണം കഴിച്ചാൽ പോരാ; പുരുഷന്മാർ നിർബന്ധമായും കഴിച്ചിരിക്കേണ്ട 11 ആഹാരങ്ങൾ

Malayalilife
സ്ത്രീകളും പുരുഷന്മാരും ഒരേതരം ഭക്ഷണം കഴിച്ചാൽ പോരാ; പുരുഷന്മാർ നിർബന്ധമായും കഴിച്ചിരിക്കേണ്ട 11 ആഹാരങ്ങൾ

പുരുഷന്മാർക്കും സ്ത്രീകൾക്കും ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് വെവ്വേറെ ഹാർമോണുകളാണ് ആവശ്യം. അതു കൊണ്ട് ഒരേ രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തെ ശരിയായ രീതിയിൽ നിലനിർത്തില്ല.ഭാര്യ കഴിക്കുന്ന ആഹാരങ്ങൾ തന്നെ ഭർത്താവു കഴിക്കുന്നത് ആരോഗ്യം നിലനിർത്താൻ സഹായിക്കും എന്ന് പൂർണമായും പറയാൻ സാധിക്കില്ല. പുരുഷന്റെ ശരീരവും സ്ത്രീയുടെ ശരീരവും തമ്മിൽ വളരെയെറെ വ്യത്യാസപ്പെട്ടിരിക്കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് ശാരീരിക അദ്ധ്വാനം കൂടുതലാണ്. അതിനാൽ തന്നെ അവരുടെ ശരീരത്തിനു വേണ്ട പ്രോട്ടീനുകളും വിറ്റാമിനുകളും പ്രോട്ടീനുകളും ആവശ്യമാണ്. ബാംഗ്ലൂരിലെ ന്യൂട്രീഷനിസ്റ്റായ ഡോ.അഞ്ജു പുരുഷന്മാർ കഴിച്ചിരിക്കേണ്ട 11 ആഹാരങ്ങളെക്കുറിച്ച് പറയുന്നു.

1.ബദാം: ബദാമിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. 8-10 ബദാമുകൾ കഴിക്കുന്നത് നല്ലതാണ്.
2.സോയ: ധാരാളം അയൺ, പ്രോട്ടീനുകൾ അടങ്ങിട്ടുള്ള സോയ ദിവസേന കഴിക്കുന്നത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കും. 
3.തക്കാളി: താക്കാളിയിൽ അടങ്ങിയിട്ടുള്ള പോട്ടാസിയം,വിറ്റമിൻ സി, ഫെബർ മുതലായവ ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. 
4.പിസ്ത: നമ്മുടെ ശരീരത്തിലെ നല്ലതല്ലാത്ത കൊളസ്ട്രോൾ ഇല്ലാതാക്കാൻ പിസ്ത സഹായിക്കും.പിസ്തയിൽ ധാരാളം പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. 
5.കാബേജ്:വിറ്റമിൻ കെ ധാരാളം അടങ്ങിയിട്ടുള്ള കാബേജ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. 
6. ഓറഞ്ച്: ഓറഞ്ചിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി-9 ശരീരത്തിലെ രക്തയോട്ടം കൂട്ടുന്നതിനു സഹായിക്കും. 
7. മധുരക്കിഴങ്ങ്: മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. 
8. വെള്ളക്കടല: വെള്ളക്കടല കഴിക്കുന്നത് ദഹനപ്രക്രിയ ശരിയായി നടക്കാൻ സഹായിക്കും. 
9.കിവി: വിറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ള കിവി രക്തയോട്ടം കൂട്ടുന്നതിനും പുരുഷന്മാരിൽ ഉണ്ടാകാറുള്ള അമിതഉത്കണ്ഠ മാറുന്നതിനും സഹായിക്കും.
10.സൂര്യകാന്തി വിത്ത്: വിറ്റമിൻ ഇ യുടെ കലവറയായ സൂര്യകാന്തി വിത്തുകൾ നല്ലൊരു ആന്റി ഓക്സിഡന്റാണ്. 
11.കശുവണ്ടി: കശുവണ്ടിയിൽ ധാരാളം മഗ്‌നേഷ്യം അടങ്ങിയിട്ടുണ്ട് അത് മസിലുകളെ സംരക്ഷിക്കും.

Read more topics: # 11 foods men must have
11 foods men must have

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES