Latest News

ബിപി നിയന്ത്രിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

Malayalilife
 ബിപി നിയന്ത്രിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

അടുത്ത കാലത്തായി ആളുകളില്‍ വളരെയധികം കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമാണ് രക്തസമ്മര്‍ദ്ദം. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ ബിപി കൂടാനുള്ള പ്രധാന കാരണങ്ങളില്‍ ചിലതാണ്. ബിപിയെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

ഭക്ഷണരീതി
ബിപി നിയന്ത്രിക്കാന്‍ ശരിയായ ഭക്ഷണരീതി പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണത്തില്‍ ആവശ്യത്തിന് പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രമിക്കുക.
ശരീരഭാരം
ശരിയായ ശരീരഭാരം നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. ശരീരഭാരം കൂടുന്നത് ഹൃദ്രോഗം പോലെയുള്ളവയിലേക്ക് നയിക്കാം. മാത്രമല്ല ഇത് ബിപി കൂട്ടാനും കാരണമാകും.

ഉപ്പ് നിയന്ത്രിക്കാം
ഭക്ഷണത്തില്‍ അമിതമായ ഉപ്പ ്ഉപയോഗിക്കുന്നവര്‍ അത് കുറയ്ക്കാന്‍ ശ്രമിക്കുക. സോഡിയം കൂടുന്നത് ബിപി കൂടാനുള്ള പ്രധാന കാരണമാണ്
വെള്ളം കുടിക്കുക
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുപോലെ ബിപി നിയന്ത്രിക്കാനും ഇത് സഹായിക്കും. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുക.

Read more topics: # ബിപി
blood pressure chart

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക