കട്ടന്‍ ചായ ഏവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ് . അത് കുടിക്കുന്നത് വെറും ഒരു നേരം പോക്കായി കാണാന്‍ വരട്ടെ . കട്ടന്‍ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു . വായയുടെ ആരോഗ്യം എന്നും നിലനിര്‍ത്താനുളള ഒരു മാര്‍ഗ്ഗമാണ് കട്ടന്‍ കുടിക്കുക എന്നത് . കൂടാതെ കട്ടന്‍ നിരന്തരം കുടിക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നു .
വയറിളക്കത്തിനുള്ള ഒറ്റമൂലി
വയറിളക്കം കൊണ്ട് പൊറുതിമുട്ടുന്നവര്‍ക്ക് ഒരു പ്രതിവിധിയാണ് കട്ടന്‍ ചായ . വയറിളക്കം കൊണ്ട് നില്‍ക്കാനും ഇരിക്കാനും വയ്യാത്ത സമയത്ത്് പലരും പ്രക്യതിദത്തമായ പല പരീക്ഷണങ്ങളും നടത്താറുണ്ട് . അത്തരത്തില്‍ ഉളളവര്‍ക്ക് ഒരു പൊടിക്കൈ കൂടിയാണ് കട്ടന്‍ ചായ എന്നത് . എങ്ങനെയാണ് കട്ടന്‍ ചായ വയറ് വേദനയ്ക്ക് കുടിക്കേണ്ടത് എന്ന് നോക്കാം .
വയറിളക്കത്തിന് കട്ടന്‍ കുടിക്കാം
വയറിളക്കം നേരിടുന്ന സമയത്ത് കട്ടന്‍ എങ്ങനെയാണ് കുടിക്കേണ്ടത് എന്ന് നോക്കാം . ആദ്യം കടുപ്പത്തില്‍ കട്ടന്‍ ഉണ്ടാക്കുക. കട്ടന്‍ തിളച്ച് വരുന്ന സമയത്ത് അതില്‍ രണ്ട് സ്പ്പൂണ്‍ ഉപ്പ് അതിലേക്ക് ചേര്‍ക്കുക . ഇത് ചെറുചുടോടെ കുടിക്കാം . ഉപ്പ് ചേര്‍ത്ത കട്ടന്‍ കുടിക്കുന്നതിലൂടെ വയറ് വേദന ശമിപ്പിക്കുകയും ചെയ്യുന്നു . അത് കൊണ്ട് തന്നെ ഇത് ഒരു പ്രകൃതിദത്ത പരിഹാരം കൂടിയാണ് കട്ടന്‍ ചായ .