Latest News

 മുട്ടയും നേന്ത്രപ്പഴവും ഒരുമിച്ചു കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

Malayalilife
 മുട്ടയും നേന്ത്രപ്പഴവും ഒരുമിച്ചു കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

രോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഭക്ഷണം ഏതാണെന്നു ചോദിച്ചാല്‍ എല്ലാവരും പറയും രാവിലെ എന്ത് കഴിക്കുന്നോ അത് തന്നെയാണ്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ അനാരോഗ്യകരമായി കഴിച്ചാല്‍ ഇത് അനാരോഗ്യം വിളിച്ചു വരുത്തും.പ്രഭാത ഭക്ഷണം വെറുതേ എന്തെങ്കിലും കഴിച്ചാല്‍ പോരാ, ആരോഗ്യകരമായ എന്തെങ്കിലും കഴിയ്ക്കുക തന്നെ വേണം. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്ന ഒന്ന്. അത്തരത്തില്‍ ശരീരത്തിനു പോഷകങ്ങള്‍ നല്‍ക്കുന്ന ഒന്നാണ് ഏത്തപ്പഴവും  കോഴിമുട്ടയും. ദിവസവും ഇത്തരത്തില്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്താന്‍ ശ്രമിക്കണം.

ഏത്തപ്പഴമെന്ന് കേരളാ ബനാന എന്നറിയപ്പെടുന്ന നേന്ത്രപ്പഴം ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചതാണ്. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത്. ഈ മൂന്നു വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവര്‍ഗങ്ങള്‍ കുറവാണെന്നു തന്നെ പറയാം. ഇതു കൂടാതെ പ്രോട്ടീന്‍, കാല്‍സ്യം സമ്പുഷ്ടമാണ് നേന്ത്രപ്പഴം.മുട്ടയും സമീകൃതാഹാരമെന്ന പേരില്‍ അറിയപ്പെടുന്ന ഒന്നാണ്. പ്രോട്ടീനും കാല്‍സ്യവും വൈറ്റമിനുകളുമെല്ലാം ഒരുപോലെ ഒത്തിണങ്ങിയ ഒരു ഭക്ഷണമാണിത്. എന്നാല്‍ മുട്ടയും നേന്ത്രപ്പഴവും ഒരുമിച്ചു കഴിയ്ക്കുന്നതു ദോഷമെന്ന രീതിയില്‍ വാര്‍ത്തകള്‍ ഇടയ്ക്കു വന്നിരുന്നു. ഇത് മരണം വരെ ക്ഷണിച്ചു വരുത്തുമെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍. ഇതു വെറും ഭോഷ്‌കാണെന്നു മാത്രമല്ല, മുട്ടയും നേന്ത്രപ്പഴവും ഒരുമിച്ചു കഴിയ്ക്കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുമെന്നതാണ് വാസ്തവം.ഇവ രണ്ടും രാവിലെ പ്രാതലിനു കഴിച്ചാല്‍ ഏറ്റവും ഉത്തമമെന്നതാണ് വാസ്തവം.

ദിവസവും ഇവ കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, ധാതുക്കള്‍, സോഡിയം, പൊട്ടാസ്യം, വൈറ്റമിനുകള്‍ തുടങ്ങിയവ നല്‍കുന്നു. പ്രത്യേകിച്ചും പ്രാതലിന് മുട്ടവെള്ളയില്‍ കോളീന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിന് ഇത് ഏറെ പ്രധാനമാണ്. നാഡികളുടെ പ്രവര്‍ത്തനത്തിനും ടോക്സിനുകള്‍ നീക്കം ചെയ്യാനുമെല്ലാം ഇത് ഏറെ പ്രധാനമാണ്.
മുട്ടയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നേന്ത്രപ്പഴത്തിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മസില്‍ വളര്‍ച്ചയ്ക്കും മറ്റു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഇത് അത്യാവശ്യമാണ്. അമിതമായ ഭക്ഷണം ഒഴിവാക്കി ശരീരത്തിന്റെ തടിയും കൊഴുപ്പും കുറയ്ക്കാനും സഹായിക്കും. അധികം പഴുക്കാത്ത ഏത്തപ്പഴം കഴിയ്ക്കുന്നത് വണ്ണം കുറയ്ക്കാന്‍ ഏറെ ഉത്തമമാണ്. അധികം പഴുക്കാത്ത ഏത്തപ്പഴം കഴിയ്ക്കുന്നത് വണ്ണം കുറയ്ക്കാന്‍ ഏറെ ഉത്തമമാണ്. ഇതില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്.

ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഏറ്റവും നല്ല കോമ്പിനേഷനാണ് മുട്ടയും നേന്ത്രപ്പഴവും. കറുത്ത തൊലിയോടു കൂടിയ ഏത്തപ്പഴം കഴിയ്ക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി സാധാരണ ഏത്തപ്പഴം കഴിയ്ക്കുന്നതിനേക്കാള്‍ എട്ടിരട്ടിയോളം വര്‍ദ്ധിപ്പിയ്ക്കും. മുട്ടവെള്ളയില്‍ പൊട്ടാസ്യമടങ്ങിയിട്ടുണ്ട്. നേന്ത്രപ്പഴവും പൊട്ടാസ്യം സമ്പുഷ്ടമാണ്. ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് ഏറെ അത്യാവശ്യമാണ്. ഇതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ഒരു മുട്ടവെള്ളയില്‍ 54 മില്ലീഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനും കോശങ്ങളുടെ പ്രവര്‍ത്തനത്തിനുമെല്ലാം ഏറെ അത്യാവശ്യവുമാണ്.

benefits-of-eating-egg-and-banana-daily

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES