Latest News

ദിവസവും പാവയ്ക്ക ജ്യൂസ് കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല

Malayalilife
topbanner
ദിവസവും പാവയ്ക്ക ജ്യൂസ് കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല


ക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും എന്നയാണ് ഏറ്റവും വലിയ ഗുണം എന്ന് പറയാം.പ്രമേഹരോഗികള്‍ ദിവസവും ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പാവയ്ക്ക സഹായിക്കും. പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ കഴിവുള്ള പി-ഇന്‍സുലിന്‍ എന്ന പ്രധാന ഘടകം പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്തും എന്നത് മറ്റൊരു ഗുണം ആണ്.ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ പാവയ്ക്ക സഹായിക്കുന്നു. അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് പാവയ്ക്കയിലുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അസുഖങ്ങള്‍ വരാതിരിക്കാന്‍ പാവയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും. 


കയ്പ്പാണെന്ന്  വിചാരിച്ച് പാവയ്ക്ക ആരും കഴിക്കാതിരിക്കരുത്. ദിവസവും പാവയ്ക്ക കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് പാവയ്ക്ക. കാത്സ്യം, വിറ്റാമിന്‍ സി എന്നിവ പാവയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പാവയ്ക്കയുടെ കയ്പ്പ് മാറണമെങ്കില്‍ പാവയ്ക്ക ജ്യൂസില്‍ അല്‍പം തേനോ ശര്‍ക്കരയോ ചേര്‍ത്ത് കഴിക്കാം. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും പാവയ്ക്ക ജ്യൂസായി കുടിക്കുക.പാവയ്ക്കയില്‍ ധാരാളം ഫോളിക്ക് ആസിഡ് അടങ്ങിയിട്ടുണ്ട്. പാവയ്ക്കയില്‍ കലോറിയും ഫാറ്റും വളരെ കുറവാണ്. വെറും വയറ്റില്‍ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ദഹനസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും ഉത്തമമാണ്. തുടര്‍ച്ചയായി പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. പാവയ്ക്ക ജ്യൂസ് സ്ഥിരമായി കുടിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.


മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കും എന്നതും എടുത്ത്   പറയേണ്ട ഒന്നാണ്. മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മുടി പൊട്ടാതെയും മുടി തഴച്ച് വളരാനും സഹായിക്കും.  ദിവസവും പാവയ്ക്കയുടെ നീരും നാരങ്ങ നീരും ചേര്‍ത്ത് 30 മിനിറ്റ് തലയില്‍ മസാജ് ചെയ്യുന്നത് താരന്‍, മുടികൊഴിച്ചില്‍, എന്നിവ മാറ്റാന്‍ ഉത്തമമാണ്. തടി കുറയ്ക്കുക എന്നത് മറ്റൊരു സവിശേഷതയാണ് പാവക്കയുടെ. തടി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ദിവസവും പാവയ്ക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാം. പാവയ്ക്കയില്‍ കലോറി, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയുടെ അളവ് കുറവാണ്. ശരീരത്തിലെ കൊഴുപ്പ് അടങ്ങിയ സെല്ലുകള്‍ ഇല്ലാതാക്കാനുള്ള കഴിവ് പാവയ്ക്കയിലുണ്ട്.

benefits-of-bitter gourd - including -daily food

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES