നമ്മുടെ വീട്ടില്‍ തന്നെ വളരുന്ന ചെടികളില്‍ ഏറെ ഔഷധഗുണങ്ങളുള്ള ചെടിയാണ് കറ്റാര്‍ വാഴ. മുടിയുടെ ആരോഗ്യവും അഴകും സംരക്ഷിക്കാനും ഇത് ഉത്തമമാണ്. ഒട്ടേറെ ഗുണങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള കറ്റാര്‍വാഴയെ ഇനി നിങ്ങള്‍ കണ്ടില്ലെന്ന് വെയ്ക്കരുത്.
കറ്റാര്‍ വാഴ ചെടിയുടെ മദ്ധ്യഭാഗത്തുള്ള തണ്ട് പൊട്ടിച്ചെടുക്കാം. ഇതില്‍ നിന്നും ശുദ്ധമായ ജെല്‍ വേര്‍തിരിക്കാം. ഈ ജെല്ലിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക. അങ്ങനെ എളുപ്പത്തില്‍ ജ്യൂസ് തയ്യാര്‍. മൂന്ന്- നാല് ദിവസം ഇത് ഉപയോഗിക്കാം. അത് കഴിഞ്ഞാല്‍ ഇതില്‍ നിന്നും ആന്റിയോക്സിഡന്റ്സ് ഇല്ലാതാകും.
ആന്റിയോക്സിഡന്റ്സിന്റെയും ആന്റി-ബയോട്ടിക്സിന്റെയും പവര്‍ ഹൗസാണെന്ന് ഇതിനെ പറയാം. കൂടാതെ വൈറ്റമിന്‍സിന്റെയും മിനറല്‍സിന്റെയും കേന്ദ്രവുമാണ്. കാത്സ്യം,സോഡിയം, അയേണ്‍,പൊട്ടാസ്യം,മെഗ്‌നീഷ്യം,സിങ്ക്,ഫോളിക് ആസിഡ്,അമിനോ ആസിഡ് തുടങ്ങി എല്ലാ പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ മതിയാകും. വയറ്റില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ സഹായിക്കും. ഇവ നിങ്ങളുടെ ദഹനപ്രക്രിയ മെച്ചപ്പെടുത്തും.
കറ്റാര്‍വാഴ ജ്യൂസ് മസില്‍ വേദന സന്ധിവേദന എന്നിവ മാറ്റിതരും. ഇവയുടെ ജെല്‍ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്.
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ എന്നും ഡയറ്റില്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് ഉള്‍പ്പെടുത്തിയാല്‍ മതി. തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുക. ഇത് ശരീരത്തിലടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് എരിച്ചു കളയും.
ഇതിന്റെ ജ്യൂസ് കൊണ്ട് മൗത്ത് വാഷ് ചെയ്യുന്നത് വായ്നാറ്റവും ഇല്ലാതാക്കും .കറ്റാര്‍വാഴയുടെ ജ്യൂസിന് വിഷാംശം പുറം തള്ളാനുള്ള കഴിവുണ്ട്. രാവിലെ വെറും വയറ്റില്‍ ജ്യൂസ് കുടിച്ചാല്‍ മതി. പ്രമേഹത്തോട് പൊരുതാന്‍ കഴിവുണ്ട്. കറ്റാര്‍ വാഴ ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. കറ്റാര്‍ വാഴ ജ്യൂസുകൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ്. ഇത് കണ്ണിന്റെ ചൊറിച്ചിലും അസ്വസ്ഥതകളും മാറ്റിതരും.കറ്റാര്‍ വാഴ ജ്യൂസ് ക്യാന്‍സറിനോട് പൊരുതാന്‍ ശേഷിയുള്ളതാണ്.ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് പ്രതിരോധശക്തി കൂട്ടാന്‍ സഹായിക്കും.
ജലദോഷം, ചുമ, പനി എന്നിവ പോലുള്ള രോഗങ്ങള്‍ക്ക് മികച്ച മരുന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ ജ്യൂസ് ശരീരത്തെ തണുപ്പിക്കും. പുരുഷന്‍മാര്‍ക്ക് ഷേവ് ചെയ്ത് കഴിഞ്ഞാല്‍ കറ്റാര്‍ വാഴ ഉപയോഗിക്കാം. ഷേവ് ചെയ്ത ഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകളും ചൊറിച്ചിലും മാറ്റാന്‍ ഇതിന്റെ ജെല്‍ പുരട്ടിയാല്‍ മതി. മുറിവുകളും, വ്രണങ്ങളും ഉണക്കാന്‍ കറ്റാര്‍ വാഴ ജ്യൂസ് ഉപയോഗിക്കാം. കറ്റാര്‍ വാഴ ജ്യൂസ് കൊണ്ട് ദിവസം മൂന്നു നേരം ഗാര്‍ഗിള്‍ ചെയ്താല്‍ തൊണ്ടവേദന ശമിക്കും
കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമ്സ് തലയോട്ടിലെ എല്ലാ പ്രശ്നങ്ങളും മാറ്റി മുടി തഴച്ചു വളരാന്‍ സഹായിക്കും. കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലിന്‍ ഘടകം തലയോട്ടിലെ പി.എച്ച് ബാലന്‍സ് നിയന്ത്രിക്കുന്നു. താരന്‍ അകറ്റാനും ഇവ ഉപയോഗിക്കാം. ആന്റി-ഫംഗല്‍ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കറ്റാര്‍ വാഴ ജ്യൂസിന്റെ കൂടെ ആല്‍ക്കഹോളും അല്‍പം എണ്ണയും ചേര്‍ത്ത മിശ്രിതം കൊണ്ട് കൈകള്‍ കഴുകാം. കൈ ശുചിയാക്കുകയും മൃദുവാക്കുകയും ചെയ്യും.
മുള്‍ട്ടാണി മിട്ടി പേസ്റ്റും അര ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് അല്‍പം റോസ് വാട്ടറും തേനും ചേര്‍ക്കാം. ഇത് നിങ്ങളുടെ മുഖത്ത് തേച്ച് 15 മിനിട്ട് വയ്ക്കാം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പപ്പായയോ, പഴമോ, ആപ്പിളോ, ഓറഞ്ചോ ഏതെങ്കിലും ഒരെണ്ണം എടുക്കാം. ഫ്രൂട്ട് പേസ്റ്റില്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കാം. ഇതിലേക്ക് ബദാം ഓയിലോ, ഗോതമ്പ് പൊടിയോ ചേര്‍ത്ത് നന്നായി പേസ്റ്റാക്കിയെടുക്കാം. ഇത് മുഖത്ത് പുരട്ടാം.