Latest News

ബീറ്റ് റൂട്ട് ജൂസ് കുടിച്ചോളൂ; മുഖം തിളങ്ങും

Malayalilife
ബീറ്റ് റൂട്ട് ജൂസ് കുടിച്ചോളൂ; മുഖം തിളങ്ങും

കാല വാര്‍ദ്ധക്യത്തെ പ്രതിരോധിക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ഏറ്റവും നല്ല ഉപാധിയാണ്. ബീറ്റ്‌റൂട്ട് ജ്യൂസില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് കിടക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഇത് നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ദിവസങ്ങള്‍ കൊണ്ട് തന്നെ വ്യത്യാസം അറിയാന്‍ സാധിക്കും. മുഖത്ത് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്.

വരണ്ട ചര്‍മ്മം മാറാന്‍ ബീറ്റ് റൂട്ട് മുഖത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്. തിളക്കമുള്ള ചര്‍മ്മം ലഭിക്കാന്‍ ദിവസവും ബീറ്റ് റൂട്ട് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. കണ്ണിന് താഴെയുള്ള കറുത്ത നിറം മാറാന്‍ ബീറ്റ് റൂട്ട് നീര് പുരട്ടാം. കണ്ണിന് താഴെ ബീറ്റ് റൂട്ട് നീര് തേച്ച് പിടിപ്പിച്ച ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. 

മുഖത്ത് മാത്രമല്ല കഴുത്തിലെ ഇരുണ്ട നിറം മാറാനും ബീറ്റ് റൂട്ട് നീര് സഹായിക്കും. അല്‍പം നാരങ്ങ നീരും ബീറ്റ് റൂട്ട് നീരും ചേര്‍ത്ത് കഴുത്തിന് ചുറ്റും തേച്ചുപിടിപ്പിക്കുക.ശേഷം ചെറുചൂട് വെള്ളത്തില്‍ കഴുകാം. കട്ടിയുള്ള തലമുടി തഴച്ച് വളരാനും ബീറ്റ് റൂട്ട് നീര് നല്ലതാണ്.കുളിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ബീറ്റ് റൂട്ട് നീര് തലയില്‍ തേച്ചുപിടിപ്പിക്കുക.ശേഷം ഷാംബു ഉപയോഗിച്ച് കഴുകി കളയാം. 

Read more topics: # beetroot juice,# benefits
beetroot juice benefits

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക