പുറം വേദനകൊണ്ട് കഷ്ടപ്പെടുന്നവരാണ് പലരും. എന്നാല്‍ വേദന ഉണ്ടാവുന്ന ഉടന്‍ തന്നെ വേദനസംഹാരിയോ, ലേപനങ്ങളോ പുരട്ടി പുറം വേദനയില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്നവരാണ് അധികവും. ഇത് സ്ഥായിയായി വേദനയ്ക്ക് ശമനം ഉണ്ടാക്കില്ല.പല കാരണങ്ങള്‍ കൊണ്ടും പുറം വേദന ഉണ്ടാകുന്നുണ്ട്. നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല പുറം വേദന. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത രീതിയില്‍ പുറംവേദന കൂടിയേക്കാം. കിടപ്പ് രീതി ശരിയല്ലാതായി മാറുമ്പോള്‍, വ്യായാമം ഇല്ലാതാകുമ്പോള്‍, സ്‌ട്രെസ്സ് കൂടുമ്പോള്‍, ടെന്‍ഷന്‍ കൂടുമ്പോള്‍ എന്നിവയൊക്കെ കാരണം പുറം വേദന ഉണ്ടാക്കുന്ന കാരണങ്ങളാണ്. പ്രായഭേദമന്യേ പലരും ഇപ്പോള്‍ ഇത് അനുഭവിക്കേണ്ടി വരുന്നു. രോഗികളില്‍ പലര്‍ക്കും പുറംവേദനയുടെ കാരണം കൃത്യമായി കണ്ടുപിടിക്കാനും കഴിയാറില്ല.
ചിലരിലെങ്കിലും മാനസികസംഘര്‍ഷം പുറംവേദനയ്ക്ക് കാരണമാകുന്നതായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഉറക്കം പിടിക്കുന്ന സമയത്ത് ഞെട്ടല്‍ അനുഭവപ്പെടുന്നതും ഭയപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കാണുന്നതും മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ടെന്നതിന്റെ അറിയിപ്പുകളാണ്. ഉറക്കം പിടിക്കുന്ന സമയത്ത് ഞെട്ടല്‍ അനുഭവപ്പെടുമ്പോള്‍, സത്യത്തില്‍ സംഭവിക്കുന്നത്, ശരീരത്തിലെ എല്ലാ അസ്ഥിസന്ധികളിലും കുലുക്കം അനുഭവപ്പെടുകയാണ്. മറ്റ് സന്ധികളിലുള്ളതുപോലെ താങ്ങായി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ പേശികളില്ലാത്തതിനാല്‍ ഈ കുലുക്കം നട്ടെല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ലളിതമായ ചില വ്യായാമങ്ങള്‍ പതിവാക്കിയാല്‍ പുറംവേദന വരാനുള്ള സാധ്യത കുറവാണ്. സാധാരണ ഉണ്ടാകാറുള്ള പുറംവേദന, കാര്യമായ ചികിത്സ ചെയ്തില്ലെങ്കിലും, വിശ്രമിച്ചാല്‍ തന്നെ രണ്ടോ മൂന്നോ ദിവസം കൊണ്ട് മാറുന്നത് കാണാം. എന്തൊക്കെ ചെയ്തിട്ടും മൂന്നു മാസത്തില്‍ കൂടുതല്‍ കാലം പുറംവേദന അനുഭവപ്പെടുകയാണെങ്കില്‍ അത് ഗൗരവമായി കണക്കിലെടുക്കണം. അല്ലെങ്കില്‍ പുറംവേദനകള്‍ ഭാവിയില്‍ സങ്കീര്‍ണ്ണവും ഗുരുതരവും ആകും.പുറംവേദനയുടെ വേറെ പ്രധാന കാരണങ്ങള്‍ ശരീരത്തിന്റെ ശേഷി, ഊര്‍ജ്ജം എന്നിവ അനുവദിക്കുന്നതിനേക്കാള്‍ കൂടുതലായി ജോലി ചെയ്യുക, വയര്‍, അരക്കെട്ട് എന്നിവിടങ്ങളിലെ പേശികള്‍ക്കുണ്ടാകുന്ന ബലക്കുറവ് എന്നിവയാണ്. പുറംവേദനയുമായി ഡോക്ടര്‍മാരെ കാണാനെത്തുന്ന പലരിലും നടത്തുന്ന പരിശോധനകളുടെ ഫലങ്ങളില്‍ പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഉള്ളതായി കാണാന്‍ കഴിയുകയില്ല. ഇവിടെയാണ് മാനസിക സംഘര്‍ഷത്തിന്റെ സ്വാധീനം തിരിച്ചറിയേണ്ടത്.
പുറം വേദനയെ പ്രതിരോധിക്കാന്‍ മികച്ച മാര്‍ഗങ്ങള്‍
**************************************************
നട്ടെല്ല് നിവര്‍ന്നു വേണം ഇരിക്കാന്‍. നടുഭാഗം മുതല്‍ കഴുത്തുവരെയുള്ള എല്ല് പരമാവധി നേരെ വരുന്നവിധം ഇരിക്കാന്‍ ശ്രദ്ധിക്കുക.
തുടര്‍ച്ചയായി വളരെനേരം ഇരിക്കരുത്. ഇടക്ക് എഴുന്നേറ്റ് നടക്കുക. കഴുത്തും അരക്കെട്ടും ഇളക്കിക്കൊണ്ടുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുക.
കഴുത്ത് മുകളിലേക്കും വശങ്ങളിലേക്കും പതുക്കെ ചലിപ്പിക്കുക. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കഴുത്തിനും നടുവിനും ഏറെ
ആയാസമുണ്ടാക്കുന്നതാണ് കമ്പ്യൂട്ടറിനു മുന്നിലെ ഇരിപ്പ്. സൗകര്യം കരുതി തോള് മുന്നോട്ടാഞ്ഞിരിക്കുകയോ കുനിഞ്ഞിരിക്കുകയോ ചെയ്യരുത്.
കണ്ണിനു നേരെയായിരിക്കണം മോണിറ്റര്‍. മൗസ്, കീബോര്‍ഡ് തുടങ്ങിയവ മുട്ടിനു മുകളില്‍ വരുന്ന രീതിയില്‍ സജ്ജീകരിക്കണം.
പുറംവേദനയുള്ളവരില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വിറ്റാമിന്‍ ഡിയുടെ അഭാവം ഇല്ലെന്ന് ഉറപ്പുവരുത്തണം.
അതേസമയം പുറംവേദനയെ തുടര്‍ന്നുണ്ടാവുന്ന ആകാംഷ, ഡിപ്രഷന്‍, മറ്റ് അസ്വസ്ഥതകള്‍ എന്നിവ ഒഴിവാക്കാന്‍ മ്യൂസിക് തെറാപ്പി നല്ലതാണ്. ഇത് പെട്ടെന്ന് പുറംവേദനയില്ലാതാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാലും ആയുര്‍വ്വേദ രീതികള്‍ പരീക്ഷിക്കുന്നതും വീട്ടുമരുന്നുകള്‍ ഉപയോഗിക്കുന്നതും പുറം വേദനയെ അകറ്റാന്‍ സഹായിക്കും.
***********************************************************
1.കര്‍പ്പൂരം വെളിച്ചെണ്ണയിലിട്ട് 5 മിനിട്ട് ചൂടാക്കുക. തണുപ്പിച്ച ശേഷം കുപ്പിയിലൊഴിച്ച് വെച്ച് ആഴ്ചയില്‍ രണ്ട് ദിവസം വീതം പുറത്ത് മസാജ് ചെയ്യുക.
2.ചൂടുവെള്ളത്തില്‍ രണ്ട് തുള്ളി യൂക്കാലിപ്റ്റ്‌സ് ഓയില്‍ ഒഴിക്കുക. ഈ വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് പുറം വേദന മാത്രമല്ല എല്ലാ ശരീര വേദനകളും ഇല്ലാതാക്കും.
3.ടി.വി കാണുന്ന സമയം ഒരു ഹോട്ട് വാട്ടര്‍ ബാഗ് പുറത്ത് വെച്ച് കുഷ്യനില്‍ ചാരി ഇരിക്കുന്നത് പുറം വേദനയകറ്റും.
4.കുളിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കടുകെണ്ണ ഉപയോഗിച്ച് പുറം മസാജ് ചെയ്യുക. പിന്നെ ചൂടുവെള്ളത്തില്‍ ഒരു കുളി കൂടിയായാല്‍ പുറം വേദനയ്ക്ക് ശമനം ഉണ്ടാകും.
5 പുറം വേദനയുള്ളവര്‍ ഗാര്‍ലിക് ഓയിലോ, യൂകാലിപ്റ്റസ് തൈലമോ ഉപയോഗിച്ച് പുറം നന്നായി മസാജ് ചെയ്യുക. ഇത് നിങ്ങളുടെ വേദന പെട്ടെന്ന് മാറ്റി തരും.
6 ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ഒഴിച്ച് കുടിക്കുക
7 വൈറ്റമിന്‍ സി നിങ്ങളുടെ ശരീരത്തില്‍ അത്യാവശ്യമാണ്.നിങ്ങളുടെ ഡയറ്റില്‍ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.
പെട്ടെന്ന് പുറംവേദന ഉണ്ടാക്കുന്ന ചില കാരണങ്ങള്‍
********************************************
നട്ടെല്ലിലെ പേശികള്‍ക്കുണ്ടാവുന്ന ക്ഷതം നടുവേദനയക്ക് കാരണമാകുന്നു.
നട്ടെല്ലിലെ നാഡി കലകള്‍ക്കും ഞരമ്പുകള്‍ക്കും ഉണ്ടാവുന്ന ക്ഷതവും നടുവേദനയക്ക് കാരണമാകുന്നു.
പുറംഭാഗത്തെ പേശികള്‍ മൂലവും നടുവേദന ഉണ്ടാവാം .
യുവാക്കളില്‍ ഉണ്ടാകുന്ന പുറം പ്രധാന വേദനയുടെ ലക്ഷണങ്ങള്‍
***************************************************
കാലുവേദന
അസ്വാഭാവികമായ ചലനങ്ങള്‍ മൂലം വേദന അനുഭവപെടുക
നടകുമ്പോഴും ഇരികുമ്പോഴും പുറംവേദന അനുഭവപെടുക
പ്രായമായവരില്‍ ഉണ്ടകുന്ന പുറം വേദനയുടെ പ്രധാന ലക്ഷണങ്ങള്‍
**********************************************
രാവിലെയും വൈകൂന്നെരവും പുറംവേദന അനുഭവപെടുക
കാലുകളുടെ താഴെ അനുഭവ്‌പെടുന്ന വേദന
പുറംവേദന അനുഭവിക്കുന്നവര്‍ക്ക് ചികിത്സ തുടങ്ങുമ്പോള്‍ തന്നെ ജോലി ചെയ്യുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും അനുവര്‍ത്തിക്കേണ്ട ശരിയായ പൊസിഷനുകള്‍ പറഞ്ഞുകൊടുക്കണം. ആവശ്യമെങ്കില്‍ വേദന കുറയാനുള്ള മരുന്നുകള്‍ കൊടുക്കാവുന്നതാണ്. വേദനയുടെ ശരിയായ കാരണവും മനസ്സിലാക്കിക്കൊടുക്കണം. മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണെങ്കില്‍, അത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിക്കണം. മാനസിക സംഘര്‍ഷം ഒഴിവാക്കുകയും രോഗികള്‍ ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യുകയാണെങ്കില്‍ അങ്ങനെ തന്നെ വലിയ ആശ്വാസം ലഭിക്കുന്നതാണ്.