ക്ഷീണം അകറ്റുന്നതിന് മലയാളികളുടെ ഫേവററ്റ് പാനിയമാണ് നാരങ്ങാ വെള്ളം. ദിവസവും രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും കരളിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ശരീരം മെലിയണമെന്നാഗ്രഹമുള്ളവര്‍ക്കും ധൈര്യമായി നാരങ്ങാ വെള്ളം ഇന്നു മുതല്‍ കുടിച്ചു തുടങ്ങാം. നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ താഴെപറയുന്നവയാണ്.
ശരീര സംരക്ഷണം
ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിയോടെ നിലനിര്‍ത്താന്‍ നാരങ്ങയിലടങ്ങിയ വിറ്റാമിന്‍ സി സഹായിക്കുന്നു. ശരീരത്തിലെ പിഎച്ച് ലെവല്‍ നിയന്ത്രിയ്ക്കുന്നു. നാരങ്ങയിലടങ്ങിയ നാരുകള്‍ ശരീരത്തിലെ മോശം ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിച്ച് കുടലിനെ സംരക്ഷിക്കുന്നു. നാരങ്ങ ചേര്‍ത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപെടാതിരിക്കാന്‍ സഹായിക്കും.<യൃ
ദഹനപ്രശ്‌ന പരിഹാരം
ദഹനേന്ദ്രിയത്തെ ശുദ്ധിയാക്കാനും ശരീരത്തിലേക്ക് ആവശ്യമായ ധാതുക്കളെ ആഗിരണം ചെയ്യാനും നാരങ്ങയുടെ ഉപയോഗം സഹായിക്കും. ദഹനം കൃത്യമായ രീതിയില്‍ നടക്കുമെന്ന് മാത്രമല്ല, ഗ്രാസ്ട്രബിള്‍ ഇല്ലാതാക്കുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും നാരങ്ങ വെള്ളത്തിന് കഴിയും.
ദന്താരോഗ്യം
പല്ലുവേദനയ്ക്ക് ഉത്തമ പരിഹാരമാണ് നാരങ്ങാ വെള്ളം. കൂടാതെ വായ്‌നാറ്റം ഇല്ലാതെയാക്കുന്നതും മോണയില്‍ നിന്നുള്ള രക്തസ്രാവം കുറയ്ക്കുന്നതും നാരങ്ങ വെള്ളം കുടിക്കുന്നത് സഹായകരമാണ്.
രക്തസമ്മര്‍ദ്ദം
നാരങ്ങയിലെ ഉയര്‍ന്ന പൊട്ടാസ്യത്തിന്റെ അളവ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഓക്കാനമുണ്ടാക്കുന്ന അവസ്ഥ അല്ലാതെയാക്കുന്നതിനും സഹായിക്കുന്നു.