Latest News

ഹൃദയത്തെ സൂക്ഷിക്കാം

Malayalilife
ഹൃദയത്തെ സൂക്ഷിക്കാം

ഡോ. പി. കെ. അശോകന്‍, ഡിഎം. കാര്‍ഡിയോളജിസ്റ്റ്, ഫാത്തിമ ഹോസ്പിറ്റല്‍, കോഴിക്കോട്

ഹൃദയാരോഗ്യവും ഹൃദയസംബന്ധമായ രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ലോക ഹൃദയ ദിനം കൂടി കടന്നു പോയി. വര്‍ഷം തോറും ഏകദേശം 17.9 ദശലക്ഷം മരണങ്ങള്‍ക്ക് ഹൃദ്രോഗം കാരണമാകുന്നു. അനാരോഗ്യ ജീവിതശൈലി, മോശം ഭക്ഷണരീതി, മാനസിക സമ്മര്‍ദ്ദം എന്നിവയാണ് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവ. സമ്മര്‍ദ്ദം നിയന്ത്രിക്കുകയും, നിത്യ വ്യായാമം, സന്തുലിതമായ ഭക്ഷണക്രമം, മതിയായ ഉറക്കം തുടങ്ങി ആരോഗ്യകരമായ ശീലങ്ങള്‍ അനിവാര്യമാണ്.

ഇന്ത്യയില്‍ ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണരീതിയും മോശം ജീവിത സാഹചര്യങ്ങളുമാണ് ഹൃദ്രോഗത്തിന് കാരണമാകുന്നത്. ജനിതക കാരണങ്ങളുമുണ്ട്. 75 ശതമാനത്തിലധികം അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങള്‍ക്കും കാരണം ഹൃദ്രോഗമാണ്. അപകടസാധ്യതകള്‍ നേരത്തെ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് പ്രതിരോധത്തിനും അനിവാര്യമാണ്.
60 വയസ്സിന് താഴെയുള്ള സ്ത്രീകളിലും 55 വയസ്സിന് താഴെയുള്ള പുരുഷന്മാരിലും ഇന്ന് ഹൃദ്രോഗം കൂടിവരുന്നു. പുകവലി, ഉയര്‍ന്ന കൊഴുപ്പ് ഭക്ഷണം, വ്യായാമക്കുറവ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയാണ് പ്രധാന കാരണങ്ങള്‍.
പ്രതിരോധിക്കാനുള്ള വഴികള്‍:
1. പുകവലി ഒഴിവാക്കുക:
2. കൃത്യമായി വ്യായാമം ചെയ്യുക:
3. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക.
4. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക:
5. മതിയായ ഉറക്കം ഉറപ്പാക്കുക
6. സമ്മര്‍ദ്ദം നിയന്ത്രിക്കുക
7. കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധനകള്‍ നടത്തുക.


 

Read more topics: # ഹൃദ്രോഗം
World Heart Day

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES