മാങ്ങ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവാന്‍ വഴിയില്ല. പഴുത്ത മാങ്ങയുടെ മധുരവും പച്ചമാങ്ങയുടെ പുളിയും ആസ്വദിച്ചാണ് ഓരോ മാമ്പഴക്കാലവും കടന്ന് പോകാറ്. എന്നാല്‍ മാങ്ങയുടെ ഗുണദോഷങ്ങള്‍ എത്രപേര്‍ക്കറിയാം.
പോഷകങ്ങളുടെ കലവറ
പോഷകങ്ങളുടെ കലവറയാണ് മാങ്ങ. വിറ്റമിന്‍ എ, അയണ്‍, കോപ്പര്‍, പൊട്ടാസ്യം എന്നിവ സമൃദ്ദമായുണ്ട് മാങ്ങയില്‍. നിത്യവും മാങ്ങ കഴിക്കുന്നത് ദിവസം മുഴുവന്‍ പ്രസരിപ്പോടെ ഇരിക്കാന്‍ സഹായിക്കും. മാങ്ങയില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് ശരീരത്തിന്റെ ഊര്‍ജം വര്‍ധിപ്പിക്കുന്നതാണ് കാരണം.
പ്രതിരോധ ശക്തി വര്‍ധിപ്പിക്കും
മാങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ സിയും ഫൈബറും ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. നിത്യവും മാമ്പഴം കഴിക്കുന്നത് കാന്‍സര്‍ പ്രതിരോധത്തെ വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഇതിലുളള ആന്റി ഓക്‌സിഡന്റുകള്‍ക്ക് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നാണ് കണ്ടെത്തലുകള്‍.
മാമ്പഴം പ്രതിരോധ ശേഷി വര്‍ധിപ്പിക്കും
ദഹനത്തെ സഹായിക്കുന്നു
ഭക്ഷണത്തിനൊപ്പം ശരീരത്തിലെത്തിയ പ്രോട്ടീനുമായി പ്രവര്‍ത്തിച്ച് ദഹനം സുഗമമാക്കാന്‍ മാമ്പഴത്തിന് സാധിക്കും. ഭക്ഷണത്തിനു ശേഷം ഒരു മാങ്ങ കഴിക്കുന്നത് ദഹനപ്രക്രിയക്ക് ഗുണം ചെയ്യും. മാമ്പഴത്തിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനപ്രക്രിയയെ വേഗത്തിലാക്കും.
അധികം വേണ്ട
മാങ്ങ പരിധിയില്‍ കൂടുതല്‍ കഴിക്കുന്നത് ശരീരത്തിന് ഹാനികരമായേക്കാം. അധികം വലുതല്ലാത്ത മാങ്ങയില്‍ 150 കലോറി ഊര്‍ജം അടങ്ങിയിട്ടുണ്ട്. അളവില്‍ കൂടുതല്‍ അകത്താക്കുന്നത് തടി കൂടാന്‍ കാരണമായേക്കാം. മാങ്ങയില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ഇന്‍സുലിന്‍ വര്‍ധിപ്പിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ അധികം മാമ്പഴപ്രിയരാകേണ്ട. രാത്രിയില്‍ മാങ്ങ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.