Latest News

ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നത് മുതൽ ഡയറ്റിങ്ങിന് വരെ; മത്തങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധി

Malayalilife
ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നത് മുതൽ ഡയറ്റിങ്ങിന് വരെ; മത്തങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധി

ഹാരസാധനങ്ങൾ നാം കഴിക്കാറുണ്ടെങ്കിലും അതിന്റെ ഗുണങ്ങൾ ഒന്നും തിരഞ്ഞ് നടക്കാറില്ല. എന്നാൽ അത്തരത്തിൽ ചെയ്യാതെ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കേണ്ടതും അത്യാവശ്യമാണ്. അത്തരത്തിൽ  ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മത്തങ്ങ.  മത്തങ്ങയില്‍ ധാരാളമായി ശരീരത്തിനാവശ്യമായ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ  അടങ്ങിയിട്ടുണ്ട്.  മത്തങ്ങ എന്ന് പറയുന്നത് ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, നാരുകള്‍, വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ കലവറയാണ്. അറിയാം മത്തങ്ങയുടെ ചില ഗുണങ്ങള്‍.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ  ഡയറ്റില്‍ കൃത്യമായും  ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മത്തങ്ങ.  ശരീരഭാരം കുറയ്ക്കാന്‍ കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ മത്തങ്ങ സഹായിക്കും. 100 ഗ്രാം മത്തങ്ങയില്‍ 26 കലോറിയും 200 ഗ്രാം മത്തങ്ങയില്‍ ഒരു ഗ്രാം ഫൈബറുമാണ് അടങ്ങിയിരിക്കുന്നത്. മത്തങ്ങ നിങ്ങളെ ദീര്‍ഘനേരം വിശപ്പ് അനുഭവപ്പെടാതെ കഴിയാന്‍  സഹായിക്കുന്നു.

 മത്തങ്ങ  ദഹനത്തിനും മികച്ച ഒരു പച്ചക്കറിയാണ്.  ധാരാളം പൊട്ടാസ്യം മത്തങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിനും  മത്തങ്ങാക്കുരുവില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍, മഗ്‌നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവ നല്ലതാണ്. ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരെ പോരാടാന്‍ മത്തങ്ങ ഒരു നേരം കഴിക്കുന്നത് വഴി  ശരീരത്തെ സഹായിക്കുന്നു.

Read more topics: # Health benifits,# of pumpkin
Health benifits of pumpkin

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക