എന്നാല്‍ മീന്‍ ഇഷ്ടപ്പെടാത്തവര്‍, വെജിറ്റേറിയന്‍കാര്‍ എന്തു ചെയ്യും എന്നതാകും ചോദ്യം. പരിഹാരമുണ്ട്. മീനോളം ഗുണം ചെയ്യുന്ന പല ഭക്ഷണ വസ്തുക്കളുമുണ്ട്. മീനല്ലെങ്കിലും മീനോളം ഗുണങ്ങള്‍ നല്‍കുന്ന ചിലത്. ഇത്തരം ചില ഭക്ഷണ വസ്തുക്കളെക്കുറിച്ചറിയൂ, നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ എളുപ്പമുള്ള, മീനിനേക്കാളും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ചില ഭക്ഷണങ്ങള്‍.
വാള്‍നട്സ്
ഡ്രൈ ഫ്രൂട്സ് പൊതുവേ ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ഇതില്‍ പെട്ട ഒന്നാണ് വാള്‍നട്സ്. ഡ്രൈ ഫ്രൂട്സില്‍ ഒമേഗ ത്രീ ഫാററി ആസിഡ് സമ്പുഷ്ടമായ ഒന്നാണിത്. ആന്റിഓക്സിഡന്റ് സമ്പുഷ്ടമാണിത്. ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ശരീരത്തില്‍ ക്യാന്‍സര്‍ വളരാതെ സംരക്ഷിയ്ക്കും. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കും. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയതു കൊണ്ടുതന്നെ സ്ട്രെസ്, ഡിപ്രഷന്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.
ചിയ സീഡ്സ്
ചിയ സീഡ്സ് എന്ന ചെറിയ വിത്തുകളും മീന്‍ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇവയും ഒമേഗ 3 ഫാററി ആസിഡ് സമ്പുഷ്ടമാണ്. പ്രമേഹത്തെ തടുത്തു നിര്‍ത്തുന്ന ഇവ ഹൃദയത്തിനും ഏറെ നല്ലതാണ്. മാംഗനീസ്, കാല്‍സ്യം എന്നിവ ധാരാളമുള്ള ഇവ എല്ലിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.
സോയബീന്‍
സോയബീന്‍ എന്ന പയര്‍ വര്‍ഗവും ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഒന്നാണ്.ഇതില്‍ കൊഴുപ്പു തീരെക്കുറവാണ്. പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, അയേണ്‍, സിങ്ക് എന്നിവ ധാരാളമുണ്ട്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡ് തടി കുറയ്ക്കാന്‍ സഹായിക്കും.ഇന്‍സുലിന്‍ തോത് ക്രമീകരിച്ച് ടൈപ്പ് 2 ഡയബെറ്റിസ് വരാതെ തടയാന്‍ സോയാബീന്‍ സഹായിക്കുന്നു. സോയയിലെ ഫൊളേറ്റ് സെറോട്ടനിന്‍ ഉല്‍പാദനത്തിന് സഹായിക്കും. ഇത് ഡിപ്രഷന്‍ തടയാനും ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം സഹായകമാണ്. സോയാബീന്‍ ഓയിലും ഒമേഗ സമ്പുഷ്ടമാണ്.
കോളിഫല്‍വര്‍
കോളിഫ്ളവര്‍ മീന്‍ ഗുണം നല്‍കുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ്.
ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ് കോളിഫല്‍വര്‍. ഇതില്‍ഒമേഗ 3 ഫാറ്റി ആസിഡിനു പുറമേ സിങ്ക്, മഗ്‌നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധുതക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന് അത്യാവശ്യവുമാണ്. കോളിഫല്‍വറില്‍ ധാരാളം ഫോളേറ്റ്, വൈറ്റമിന്‍ എ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പുതുകോശങ്ങളുടെ രൂപീകരണത്തിന് സഹായിക്കും.
മുട്ട
മുട്ടയും മീനിനു പകരം വയ്ക്കാവുന്നവയാണ്. ഇതില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ പല ഘടകങ്ങളും ഒത്തിണങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ഡി എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇതുപോലെ പുല്ലു കഴിച്ചു വളരുന്ന കന്നുകാലികളില്‍ നിന്നുള്ള പാല്‍ ഉല്‍പന്നങ്ങളും മീനിനു പകരം വയ്ക്കാവുന്നവയാണ്. ഇവയില്‍ മറ്റു കാലിത്തീറ്റകള്‍ കഴിച്ചു വളരുന്ന കന്നുകാലികളേക്കാള്‍ കൂടുതല്‍ ഒമേഗ 3 ഫാറ്റി ആസിഡുകളുമുണ്ട്.
കിഡ്നി ബീന്‍സിനും
കിഡ്നി ബീന്‍സിനും മീനിനു പകരം നില്‍ക്കാനാകും. ഇതിലും ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ അടക്കം ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്.
മത്തങ്ങാക്കുരു
മറ്റു സീഡുകള്‍, മത്തങ്ങാക്കുരു, സണ്‍ഫ്ളവര്‍ സീഡുകള്‍ എന്നിവയും ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. ഇവ ഹൃദയത്തിനും തലച്ചോറിനുമെല്ലാം നല്ലതാണ്. ഒമേഗ ചര്‍മത്തിന്റെ ആരോഗ്യത്തിനും നല്ലതു തന്നെയാണ്.