നോണ്‍വെജ് ഇഷ്ടമില്ലാത്തവര്‍ക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റിയതാണ് വെജിറ്ബിള്‍ റൈസ്.
ബിരിയാണി അരി - 1 കപ്പ്
ബീറ്റ്‌റൂട്ട് (ചെറുതായി അരിഞ്ഞത്) - കാല്‍ കപ്പ്
കാരറ്റ് (ചെറുതായി അരിഞ്ഞത്) - കാല്‍ക്കപ്പ്
ബീന്‍സ് (ചെറുതായി അരിഞ്ഞത്) - കാല്‍ കപ്പ്
നെയ്യ് - 1 ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
പ്രഷര്‍ കുക്കറില്‍ ഇഞ്ചിയും വെളുത്തുള്ളിയും അല്‍പം നെയ്യ് ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് കാരറ്റ്, ബീറ്റ്‌റൂട്ട്, ബീന്‍സ്, എന്നിവ ചേര്‍ത്ത് പച്ചച്ചുവ മാറുന്നതു വരെ ഇളക്കുക. ഇവയില്‍ മസാല ചേര്‍ത്ത് അല്‍പം വെള്ളവും ചേര്‍ത്ത് കുക്കറടച്ച് നന്നായി വേവിക്കുക. വേവിച്ച് എടുത്ത പച്ചക്കറി മിശ്രിതത്തില്‍ അരി ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇങ്ങനെ മത്സ്യം, ചെറുപയര്‍ എന്നിവയിലും ഇത് പരീക്ഷിക്കാം. കുട്ടികള്‍ സ്‌കൂള്‍ വിട്ടുവരുമ്പോള്‍ അവര്‍ക്ക് നല്‍കാന്‍ കസ്റ്റാര്‍ഡ്, ജ്യൂസ് എന്നിവയും ഇതോടൊപ്പം നല്‍കാം.