രുചികരമായ പരിപ്പു വട

Malayalilife
രുചികരമായ പരിപ്പു വട

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് പരിപ്പു വട. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധങ്ങള്‍

തുവര പരിപ്പ് - രണ്ടു കപ്പ്‌
ചെറിയ ഉള്ളി- പത്തു പന്ത്രണ്ട്
പച്ച മുളക്- നാലെണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം
ഉപ്പ്
കറിവേപ്പില
എണ്ണ.

ഉണ്ടാക്കുന്ന വിധം

തുവര പരിപ്പ് നല് മണിക്കൂര്‍ വെള്ളത്തില്‍ ( കുറഞ്ഞത്) ഇട്ടു കുതിര്‍ത്തെടുക്കുക. വെള്ളം വാലാന്‍ വെക്കണം. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ , ഇഞ്ചിയും, പച്ചമുളകും, ഉള്ളിയും, കറിവേപ്പിലയും കൂടെ ചേര്‍ത്ത് ചതച്ചെടുക്കുക. ( നല്ലവണ്ണം അരയേണ്ട അവശ്യം ഇല്ല) . ഈ അരപ്പില്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ഇളകി വെക്കുക.അടി വശം കനമുള്ള ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ അരച്ചു വെച്ചിരിക്കുന്ന പരിപ്പ് ചെറിയ ഉരുള ആക്കി എടുത്ത് ഒന്നു ചെറുതായി പരത്തി എണ്ണയില്‍ ഇടുക.ചെറുതായി നിറം മാറുമ്പോള്‍ അകം പുറം മറിച്ചിടുക . നിറം മാറി കരിഞ്ഞു പോകാതെ എടുത്തു എണ്ണ തോരന്‍ വെക്കുക.

Read more topics: # tasty parippuvada recipe
tasty parippuvada recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES