നാവില്‍ വെളളമൂറും ബീഫ് അച്ചാര്‍

Malayalilife
topbanner
നാവില്‍ വെളളമൂറും ബീഫ് അച്ചാര്‍

ബീഫ് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ ബീഫ് അച്ചാര്‍ അധികമാരും കഴിച്ചിരിക്കാനിടയില്ല. സ്വാദുള്ള ഈ ബീഫ് അച്ചാര്‍ ഒന്നു പരീക്ഷിച്ചു നോക്കൂ.

ആവശ്യമുള്ള സാധനങ്ങള്‍

ബീഫ് -അര കിലോ
ഇഞ്ചി -2 ടീസ്പൂണ്‍
വെളുത്തുള്ളി -2 ടീസ്പൂണ്‍
അച്ചാര്‍ പൊടി -4 ടേബിള്‍ സ്പൂണ്‍
വെള്ളം -1 കപ്പ്
വിനാഗിരി -1 കപ്പ്
പഞ്ചസാര -2 നുള്ള്
എണ്ണ, ഉപ്പ്, മഞ്ഞപൊടി, മുളക് പൊടി, മല്ലിപ്പൊടി -ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബീഫ് കഴുകി വൃത്തിയാക്കി ചെറിയകഷ്ണങ്ങളാക്കി നുറുക്കുക. ഇതിലേക്ക് ഉപ്പ്,മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് വേവിച്ച് വെള്ളം വറ്റിക്കുക. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ വേവിച്ച ഇറച്ചി ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേര്‍ത്ത് മൂപ്പിച്ച ശേഷം ഇഞ്ചി നീളത്തില്‍ അരിഞ്ഞതും വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞതും ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് അച്ചാര്‍പൊടി ചേര്‍ക്കുക. അതിന് ശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ വിനാഗിരി ചേര്‍ത്ത് അല്പസമയം കൂടി തിളപ്പിക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചേര്‍ത്ത് നല്ലതുപോലെ കുറുകുമ്പോള്‍ സ്വാദ് ക്രമീകരിക്കാന്‍ പഞ്ചസാര ചേര്‍ക്കുക. ബീഫ് അച്ചാര്‍ റെഡി.


 

Read more topics: # tasty beef pickle
tasty beef pickle

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES