Latest News

ചില്ലി ഫിഷ്‌ തയ്യാറാക്കാം

Malayalilife
ചില്ലി ഫിഷ്‌ തയ്യാറാക്കാം

ൽസ്യം കൊണ്ട് പലതരം വിഭവങ്ങളാണ് നാം തയ്യാറാക്കാറുള്ളത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് വീടുകൾ തന്നെ എങ്ങനെ  ചില്ലി ഫിഷ്‌ തയ്യാറാക്കാം എന്ന് നോക്കാം 

ദശ കട്ടിയുള്ള മുള്ള് നീക്കിയ മീൻ -1/2 കിലോഗ്രാം
കോഴിമുട്ട -1
കോണ്‍ ഫ്ലൌർ -5 ടേബിൾ സ്പൂണ്‍
സോയ സോസ് – 3 ടേബിൾ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് – 11/2ടേബിൾ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് 1 1/2 ടേബിൾ സ്പൂണ്‍
കാശ്മീരി മുളക് പൊടി-1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ഉപ്പ്‌ – ആവശ്യത്തിന്
ഓയിൽ – 1/2 കപ്പ്‌ (വറുക്കാൻ ,വറുത്ത ഓയിലിൽ നിന്നും കുറച്ചു മാറ്റി വെക്കണം )
സവാള ക്യുബായി മുറിച്ചത് -1
കാപ്സിക്കം – അലങ്കരിക്കാൻ
പച്ചമുളക് അരിഞ്ഞത്‌ – 2
ടോമാടോ സോസ് -3 ടേബിൾ സ്പൂണ്‍
വിനെഗർ – 2 ടേബിൾ സ്പൂണ്‍
മല്ലിയില – അലങ്കരിക്കാൻ

ഉണ്ടാക്കുന്ന വിധം

ഒരു ബൌൾ എടുത്തു മുളക് പൊടി ,സോയ്‌ സോസ് ,കോണ്‍ ഫ്ലൗർ ,കോഴിമുട്ട ,ഉപ്പ്‌ എന്നിവ ചേർത്ത് ബാറ്റെർ ഉണ്ടാക്കി അതിൽ മീൻ നന്നായി പുരട്ടി വെക്കുക.ഇത് 1/2 മണിക്കൂർ ഫ്രിട്ജിൽ വെക്കുക.ശേഷം ചുവടു കട്ടിയുള്ള പാനിൽ ഓയിൽ ഒഴിച്ച് ചൂടായാൽ മീനിട്ട് ഫ്രൈ ചെയ്തു വെക്കുക.(അധികം മൂത്ത് പോകരുത് )അതേ പാനിൽ തന്നെ ഇഞ്ചി അരിഞ്ഞത് ,വെളുത്തുള്ളി അരിഞ്ഞത് ,എന്നിവ വഴറ്റുക. 1 മിനുറ്റിനു ശേഷം സവാള ചേർത്ത് ഒന്ന് വഴറ്റുക. പച്ചമുളക് അരിഞ്ഞതും ,ക്യാപ്സിക്കം എന്നിവ ചേർക്കുക.സോയ സോസ്, ടോമാടോ സോസ് എന്നിവ ചേർക്കാം.
ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച മീൻ , ചേർത്ത് മിക്സ്‌ ചെയ്യുക . വിനെഗറും . അല്പം വെള്ളത്തിൽ കോണ്‍ ഫ്ലോർ കലക്കി ഇതിലെക്കൊഴിക്കുക.
പാകത്തിനുള്ള ഉപ്പും ,കുരുമുളക് പൊടിയും ചേർക്കാം .ഗ്രേവി പാകത്തിന് കട്ടിയായാൽ അറിഞ്ഞു വെച്ച മല്ലിയില ,ക്യാപ്സിക്കം എന്നിവ ചേർത്ത് തീ അണച്ച് ചൂടോടെ സെർവ് ചെയ്യാം …..

Read more topics: # tasty chilly fish,# recipe
tasty chilly fish recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക