മുട്ടകളിൽ ഏറെ ഔഷധ ഗണങ്ങൾ അടങ്ങിയ ഒന്നാണ് കാട മുട്ട. എന്നാൽ കാട കൊണ്ട് വളരെ സിമ്പിളായി തയ്യാറാക്കാവുന്ന ഒരു വിഭവമാണ് സ്പൈസി കാട ഫ്രൈ. ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
കാട – 4 കഴുകി വൃത്തിയാക്കി വെച്ചത്
പച്ചമുളക് -10
കറിവേപ്പില – 4തുണ്ട്
പുതിനയില, മല്ലിയില – 1 കപ്പ്
ഇഞ്ചി – ഒരു ചെറുത്
വെളുത്തുള്ളി – 10 അല്ലി
കോണ്‍ഫ്ലോര്‍ – 2 tspn
റെഡ് ചില്ലി ക്രഷ് ചെയ്തത് – 4tspn
നാരങ്ങനീര് – 1 നാരങ്ങകടെത്
തയ്യാറാക്കേണ്ട വിധം
എല്ലാം മിക്സിയില്‍ചതച്ചതിന്റെ കൂടെ 2 tspn മുളകുപൊടി 1tspn മഞ്ഞള്‍ പൊടി ഉപ്പ് 2tspn തൈര് എന്നിവ കൂട്ടി മിക്സാക്കി കാടയില്‍ ഉള്ളിലും പുറത്തു വായി പുരട്ടി 2- 3 hrട ഫ്രിഡ്ജില്‍ വെക്കുക.
ശേഷം ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഫ്രൈ ചെയ്തെടുക്കുക. മസാല ബാക്കിയുണ്ടെങ്കില്‍ അതും വറുത്തു കോരുക. കൂടെ 3 പച്ചമുളക് ക്കുറച്ചു കറിവേപ്പില ഒരു പകുതി സവാള അരിഞ്ഞതും ഇട്ടു മൂപ്പിച്ചെടുക്കുക. കാട പൊരിച്ചതിന്റെ മുകളില്‍ ഇടുക. മല്ലിയിലയും സവാളയും ഇട്ടു അലങ്കരിക്കാം. ̲