ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ചിക്കൻ ഫ്രൈ. വളരെ രുചികരമായ രീതിയിൽ എങ്ങനെ ചിക്കൻ ഫ്രൈ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
ചിക്കൻ – 1 കിലോഗ്രാം (കഴുകി, ചെറിയ കഷണങ്ങളാക്കിയത്)
സവാള – 1
പച്ചമുളക് - 2
വെളുത്തുള്ളി – ഒരു കുടം
ഇഞ്ചി – ഒരു കഷണം
ഒരു ചെറുനാരങ്ങയുടെ നീര്
കറിവേപ്പില – രണ്ടു തണ്ട് (ഇവയെല്ലാംകൂടി മിക്സിയുടെ ചെറിയ ജാറിൽ നല്ലതുപോലെ അരച്ചെടുക്കണം.)
മുളകുപൊടി – 1 ടേബിൾ സ്പൂൺ
കുരുമുളകുപൊടി – 1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – മുക്കാൽ ടീസ്പൂൺ
മഞ്ഞൾപൊടി – അരടീസ്പൂൺ
മീറ്റ് മസാല – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മിക്സിയിൽ അരച്ചെടുത്ത കൂട്ടും മസാലപ്പൊടികളും ചിക്കൻ കഷണങ്ങളിൽ നന്നായി തിരുമ്മി പിടിപ്പിക്കണം. ഇത് ചുരുങ്ങിയത് നാല് മണിക്കൂർ ഫ്രിജിൽ വയ്ക്കുക. നാലു മണിക്കൂറിനു ശേഷം ഫ്രിജിൽ നിന്നും പുറത്തെടുത്തു ചൂടായ പാനിലേക്ക് ഒരു കപ്പ് വെളിച്ചെണ്ണ ഒഴിച്ച് ആദ്യം തീ കൂട്ടിയും പിന്നെ കുറഞ്ഞ ചൂടിലും രണ്ട് സൈഡും മറിച്ചിട്ട് പൊരിച്ചെടുക്കുക. തട്ടുകടയിലെ രുചിയെ വെല്ലുന്ന ചിക്കൻ ഫ്രൈ റെഡി