Latest News

മാങ്ങ അച്ചാർ

Malayalilife
മാങ്ങ അച്ചാർ

ആവശ്യമുള്ള സാധനങ്ങൾ:

പച്ച മാങ്ങ - 3 എണ്ണം

മുളകുപൊടി - പാകത്തിന്

കാശ്മീരി മുളകുപൊടി - 1tbsp

കായം പൊടി - 1 tsp

ഉലുവാപ്പൊടി - 1 tsp

ഉപ്പ് - പാകത്തിന്

വറുത്തിടാനാവശ്യമായ നല്ലെണ്ണ, കടുക്, മുളക്, കറിവേപ്പില

ഉണ്ടാക്കുന്ന വിധം:

മാങ്ങ കഴുകി തൊലിയോടെ ചെറിയ കഷ്ണങ്ങളായി അരിയുക.

മാങ്ങാക്കഷ്ണങ്ങളിൽ പാകത്തിന് ഉപ്പ് ചേർത്തിളക്കി 2 മണിക്കൂർ വച്ചശേഷം മുളകുപൊടിയും കായവും ഉലുവാപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കുക.

ഒരു പാനിൽ നല്ലെണ്ണഒഴിച്ച് കടുകും, മുളകും, കറിവേപ്പിലയും, ചേർത്തിളക്കുക. സ്വാദും കൂടും.

പെട്ടെന്നു കേടായിപ്പോകുമെന്നൊരു ദോഷം മാങ്ങാക്കറിക്കുണ്ട്. അതുകൊണ്ട് ആവശ്യത്തിനു മാത്രം(ഒന്നോ രണ്ടോ മാങ്ങകൊണ്ട്)ഉണ്ടാക്കുന്നതാണു നല്ലത്. കൂടുതലുണ്ടാക്കുകയാണെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക.

Read more topics: # മാങ്ങ
mango pickle receipe nadan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES