ചില്ലി പനീര്‍ ഉണ്ടാക്കിയാലോ?

Malayalilife
ചില്ലി പനീര്‍ ഉണ്ടാക്കിയാലോ?

ചേരുവകള്‍

പനീര്‍- 350 ഗ്രാം
മൈദ- 1 കപ്പ്
കോണ്‍ഫ്‌ലോര്‍- 3/4 കപ്പ്
കുരുമുളക് പൊടി- 2 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
ഓയില്‍ - 200 മില്ലിലിറ്റര്‍
ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്- 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
ചൂട് വെള്ളം - 250 മില്ലിലിറ്റര്‍
സോയാ സോസ് - 1 ടേബിള്‍സ്പൂണ്‍
ലൈറ്റ് സോയാ സോസ് - 1 ടീസ്പൂണ്‍
വിനാഗിരി - 1 ടേബിള്‍സ്പൂണ്‍
ഒരു ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ലോര്‍ 2 ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ കലക്കിയത് 
സവാള -1 എണ്ണം
കാപ്‌സിക്കം- 1 എണ്ണം
പഞ്ചസാര - 1 ടീസ്പൂണ്‍
ഉപ്പും വെള്ളവും  ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തില്‍ പനീറും മൈദയും കോണ്‍ഫ്‌ലോറും 1 ടീസ്പൂണ്‍ കുരുമുളക് പൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 20 മിനിറ്റ് വയ്ക്കുക. ഒരു പാന്‍ ചൂടാകുമ്പോള്‍ ആവശ്യത്തിന് ഓയിലില്‍ ഈ മിക്‌സ് വറുത്തെടുത്ത് മാറ്റിവയ്ക്കുക. വീണ്ടും പാന്‍ ചൂടാകുമ്പോള്‍ 2 ടേബിള്‍സ്പൂണ്‍ ഓയിലില്‍ ഇഞ്ചി വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. ശേഷം പച്ചമുളക് അരിഞ്ഞതും ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം ചൂടാക്കിയ വെള്ളം ചേര്‍ത്ത് കൊടുക്കുക. നന്നായി ഇളക്കുക. പീന്നീട് സോയാ സോസുകളും വിനാഗിരിയും ചേര്‍ത്ത് കൊടുത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വറുത്ത പനീര്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. നന്നായി ഇളക്കുക. സവാളയും കാപ്‌സിക്കവും അരിഞ്ഞത് ചേര്‍ത്ത് കൊടുത്ത് നന്നായി മിക്‌സ് ചെയ്ത് 5 മിനിറ്റ് പാന്‍ അടച്ച് വെച്ച് വേവിക്കുക. ശേഷം പഞ്ചസാരയും  ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുത്താല്‍ ചില്ലി പനീര്‍ റെഡി. 

making of chilli paneer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES