ചേരുവകള്‍
1. വെണ്ടയ്ക്ക
2. പച്ചമുളക്
3. ഉപ്പ്
4. തേങ്ങ
5.പച്ചമുളക്
6. കടുക്
7. തൈര്
8. വെളിച്ചെണ്ണ
9. വറ്റല്‍മുളക്
10. കറിവേപ്പില
തയ്യാറാക്കുന്ന വിധം
20 വെണ്ടയ്ക്ക് കഴുകി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം. അതിലേയ്ക്ക് രണ്ട് പച്ചമുളകും, അര ടീസ്പൂണ്‍ ഉപ്പും ചേര്‍ത്തിളക്കാം. ഒരു പാന്‍ അടുപ്പില്‍ വെച്ച് 3 ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ചു ചൂടാക്കാം. വെണ്ടയ്ക്ക അതിലേയ്ക്കു ചേര്‍ത്ത് വറുത്തു മാറ്റാം. അര കപ്പ് ചിരകിയ തേങ്ങയിലേയ്ക്ക് ഒരു പച്ചമുളുക് കീറിയതും, അര ടീസ്പൂണ്‍ കടുകും, രണ്ട് ടേബിള്‍സ്പൂണ്‍ തൈരും, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അരച്ചെടുക്കാം. ഒരു പാന്‍ അടുപ്പില്‍ വെച്ച് അല്‍പ്പം വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി കടുക് പൊട്ടിക്കാം. വറ്റല്‍മുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു വറുക്കുക. അരപ്പിലേയ്ക്ക് ഇതു ചേര്‍ക്കാം. വറുത്ത് വെച്ചിരിക്കുന്ന വെണ്ടയ്ക്ക ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഊണിനൊപ്പം വിളമ്പിക്കോളൂ.