കൊച്ചിയിലെ ഏറ്റവും സ്പെഷ്യല്‍ ബിരിയാണി കിട്ടുന്ന സ്ഥലമാണ് തോപ്പുംപടിയിലെ ജെഫ് ബിരിയാണി റസ്റ്റോറന്റ്. ബിരിയാണിയുടെ വ്യത്യസ്തമായ രുചി തന്നെയാണ് ഭക്ഷണപ്രിയരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഒരു തവണ ഇവിടെ നിന്ന് ബിരിയാണി കഴിച്ചാല്‍ പിന്നെ ആരും ഇവിടത്തെ സ്ഥിരം കസ്റ്റമേഴ്സ് ആവും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇവിടെ കാണുന്ന തിരക്ക്. യമനില്‍ നിന്നുള്ള ഒരു കുടുബമാണ് ജെഫ് ബിരിയാണി നടത്തുന്നത്. അത് തന്നെയാണ് ഈ റസ്റ്റോറന്റിന്റെ പ്രത്യേകതയും. കാരണം ഇവിടെ അവര്‍ വിളമ്പുന്നത് ബോറ ബിരിയാണിയാണ്. ബോറ ബിരിയാണി യമനില്‍ നിന്നുള്ള പ്രിപ്പറേഷനാണ്. അപ്പോള്‍ അതില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവര്‍ ഇവിടെ ഭക്ഷണം തയ്യാറാക്കി വിളമ്പുന്നത്. ബാപ്പയും ഉമ്മയും അവരുടെ രണ്ട് മക്കളുമാണ് ഇതിന്റെ നടത്തിപ്പുകാര്‍. എന്നാലും ബാപ്പ സുഹൈബ് ഇബ്രഹാമാണ് റസ്റ്ററന്റ് മൊത്തത്തില്‍ നോക്കി നടത്തുന്നത്.
മട്ടന്‍ ബിരിയാണി, ചിക്കന്‍ ബിരിയാണി. ഇവ രണ്ടുമാണ് ഇവിടത്തെ സ്ഥിരം വിഭവം. ഇവ രണ്ടും അല്ലാതെ അഫ്ഗാനി ചിക്കന്‍, തന്തൂരി സോസ് ചിക്കന്‍ എന്നീ സ്പെഷ്യല്‍ ഐറ്റങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉണ്ടാവും. ഇന്ന് ഇവിടത്തെ സ്പെഷ്യല്‍ തന്തൂരി സോസ് ചിക്കനാണ്. പുറത്ത് തന്നെയാണ് ഭക്ഷണം വിളമ്പുന്നത് അതുകൊണ്ട് തന്നെ വരുന്നവര്‍ക്ക് നേരില്‍ കാണാം. ഇവിടെ നിന്ന് അകത്തേയ്ക്ക് കയറുമ്പോള്‍ തന്നെ ഇടത് ഭാഗത്തായ് ചുമരില്‍ കുറച്ച് ചിത്രങ്ങളൊക്കെ വച്ചിട്ടുണ്ട്. മറ്റൊരു ഭാഗത്തായി ജെഫിന്റെ ഫൗണ്ടറിന്റെ ചിത്രം കാണാം. വരുന്നവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ വളരെ ചെറിയ ഒരു ഏരിയ മാത്രമേ ഉള്ളൂ. ഏകദേശം 15 പേര്‍ക്ക് ഒരേ സമയം ഇരുന്ന് കഴിക്കാം.
സാധാരണ നമ്മള്‍ കഴിക്കുന്ന ബിരിയാണിയുടെ രുചിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ രുചിയാണ് ജെഫ് ബിരിയാണിയുടേത്. നീളന്‍ കൂടിയ റൈസാണ് ഇവിടെ ഉപയോഗിക്കുന്നത്. മാത്രമല്ല തിക്ക് ഗ്രേവിയാണ് ബിരിയാണിയുടേത്. മട്ടന്‍ ബിരിയാണിയുടേ കാര്യം നോക്കിയാല്‍ വളരെ സോഫ്റ്റാണ് മട്ടന്റെ ഇറച്ചി. അതിനുള്ള കാരണം ഇവര്‍ അതിരാവിലെ തന്നെ മാര്‍ക്കറ്റില്‍ ചെന്ന് മുട്ടനാടിനെ തന്നെ വാങ്ങുന്നു എന്നതാണ്. അതിനാല്‍ തന്നെ ജെഫിലെ മട്ടന്‍ ബിരിയാണിയ്ക്ക് വലിയ ചിലവാണ്. ചിക്കന്‍ ബിരിയാണിയിലെ ചിക്കനും സോഫ്റ്റാണ്. സാധാരണ ചിക്കന്‍ ബിരിയാണി മാത്രമല്ല. ബട്ടര്‍ ചിക്കന്‍ ബിരിയാണിയും ജെഫില്‍ ലഭ്യമാണ്. പക്ഷെ എല്ലാ ദിവസവും ഇല്ല. സ്പെഷ്യല്‍ കഴിക്കാന്‍ ശനിയാഴ്ച്ചയോ ഞായറാഴ്ചയോ പോവണം. എന്നാല്‍ ഇന്ന് ഇവിടെ ബിരിയാണി മാത്രമല്ല ഒരു സ്പെഷ്യല്‍ ഐറ്റം കൂടെയുണ്ട്. തന്തൂരി സോസ് ചിക്കന്‍. ഒരു റെഡ് കളറാണ്. ആവശ്യമുള്ള ചേരുവകള്‍ ചേര്‍ത്ത് മണിക്കൂറുകളോളം മാരിനേറ്റ് ചെയ്യാന്‍ വെച്ചിട്ടാണ് തന്തൂരി സോസ് ചിക്കന്‍ തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ ചിക്കന്‍ വളരെ സോഫ്റ്റാണ്. ചെറിയൊരു മധുരവും പുളിയുമുണ്ടാവും
പുറത്ത് ക്യൂ നിന്നാണ് കസ്റ്റമേഴ്സ് ഭക്ഷണം കഴിക്കുന്നത്. എത്ര നേരം നില്‍ക്കേണ്ടി വന്നാലും ഭക്ഷണം കഴിച്ചിട്ടേ വന്നവര്‍ മടങ്ങൂ. അതിന് രണ്ട് പ്രധാന കാരണങ്ങള്‍ ഉണ്ട്. ഒന്ന് ഇവിടത്തെ ബിരിയാണിയുടെ രുചിയാണ്. രണ്ടാമത്തേത് ഇവിടെത്തെ ഇക്കയുടെയും മക്കളുടെയും സ്നേഹവും. വളരെ കെയര്‍ ചെയ്താണ് ഭക്ഷണം വിളമ്പുന്നത് തന്നെ. ആദ്യം ബിരിയാണി കൊണ്ടുചെന്ന് കൊടുത്ത് കഴിഞ്ഞാലും ഇടയ്ക്ക് വന്ന് എന്തെങ്കിലും ആവശ്യമുണ്ടോയെന്നും. ഭക്ഷണത്തിന്റെ രുചി ഇഷ്ട്പ്പെട്ടോയെന്നും അന്വേഷിക്കും. ഭക്ഷണം കഴിക്കാനായി പുറത്ത് നില്‍ക്കുന്നവരുടെ അടുത്ത് ചെന്നും സംസാരിക്കും. ആളൊഴിയുമ്പോള്‍ ഇരിക്കാമെന്ന് പറയും. കണ്ടും കേട്ടറിഞ്ഞും വരുന്നവരാണ് ഇവിടെ ഭൂരിഭാഗം ആളുകളും. ഒരു തവണ വന്ന് കഴിഞ്ഞാല്‍ അവരും ഇവിടത്തെ ആരാധകരായി മാറും.