Latest News

ഗോപി സുന്ദറിന്റെ അമ്മയുടെ വേര്‍പാടിന്റെ വേദന പങ്ക് വച്ച് മുന്‍ പങ്കാളികളും; അമ്മക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് ഈ വേദന സുഖപ്പെടുത്താനുള്ള ശക്തി ഈ പ്രപഞ്ചം നിങ്ങള്‍ക്ക് അമ്മയിലൂടെ ലഭിക്കുമെന്ന് കുറിച്ച് അഭയ ഹിരണ്‍മയി; അമ്മക്കൊപ്പമുള്ള ചിത്രവുമായി അമൃതയും

Malayalilife
ഗോപി സുന്ദറിന്റെ അമ്മയുടെ വേര്‍പാടിന്റെ വേദന പങ്ക് വച്ച് മുന്‍ പങ്കാളികളും; അമ്മക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് ഈ വേദന സുഖപ്പെടുത്താനുള്ള ശക്തി ഈ പ്രപഞ്ചം നിങ്ങള്‍ക്ക് അമ്മയിലൂടെ ലഭിക്കുമെന്ന് കുറിച്ച് അഭയ ഹിരണ്‍മയി; അമ്മക്കൊപ്പമുള്ള ചിത്രവുമായി അമൃതയും

ഹൃദയം നുറുങ്ങുന്ന ഒരു കുറിപ്പിലൂടെയാണ് ഗോപി സുന്ദര്‍ തന്റെ അമ്മയുടെ മരണ വാര്‍ത്ത പങ്കുവച്ചത്. മകന്റെ ജീവിതത്തിലെ എല്ലാ നിര്‍ണായക ഘട്ടങ്ങളിലും മകനൊപ്പം ചേര്‍ന്നു നിന്ന അമ്മയായിരുന്നു ലിവി സുരേഷ് ബാബു എന്ന അമ്മ. വിവാഹജീവിതം അവസാനിപ്പിച്ച് ഗോപി സുന്ദര്‍ അഭയാ ഹിരണ്‍മയിയുമായി ലിവിംഗ് ടുഗെദര്‍ ആരംഭിച്ചപ്പോള്‍ മരുമകള്‍ പ്രിയയേയും രണ്ടു മക്കളേയും ചേര്‍ത്തുപിടിച്ചിരുന്നു ഒപ്പം മകന്റെ ജീവിതത്തിലേക്ക് പുതുതായി എത്തിയ പെണ്‍കുട്ടിയേയും. അഭയയ്ക്ക് സ്വന്തം അമ്മയുടെ സ്നേഹം തന്നെയാണ് ലിവിയും പകര്‍ന്നു നല്‍കിയത്. ഇപ്പോഴിതാ, ലിവിയുടെ വേര്‍പാടില്‍ തകര്‍ന്ന് അഭയ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

അമ്മയിലൂടെ നിങ്ങള്‍ കേട്ട സിലോണ്‍ റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളാണ് നിങ്ങളുടെ സംഗീതത്തിന്റെ ജനിതകശാസ്ത്രം എന്നെനിക്കറിയാം. അവള്‍ നിങ്ങളുടെ വഴികാട്ടിയാകട്ടെ! ഈ വേദന സുഖപ്പെടുത്താനുള്ള ശക്തി ഈ പ്രപഞ്ചം നിങ്ങള്‍ക്ക് അമ്മയിലൂടെ തരും.. എട്ടാ..  അമ്മയിലൂടെ നിങ്ങള്‍ ശക്തി നേടും എന്നാണ് അഭയ കുറിച്ചത്. അതിനൊപ്പം ഗോപിസുന്ദര്‍ പകര്‍ത്തിയ അച്ഛനും അമ്മയ്ക്കും അഭയയ്ക്കും ഒപ്പമുള്ള ഒരു സെല്‍ഫി ചിത്രവും അഭയ പങ്കുവെച്ചിട്ടുണ്ട്. 

14 വര്‍ഷത്തോളം നീണ്ട ലിവിംഗ് ടുഗെദര്‍ അവസാനിപ്പിച്ചാണ് ഗോപിസുന്ദറും അഭയയും ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വേര്‍പിരിഞ്ഞത്. വേര്‍പിരിയാനുണ്ടായ കാരണം എന്താണെന്ന് അഭയ വെളിപ്പെടുത്താനും തയ്യാറായിരുന്നില്ല. എങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം അഭയ കുറിച്ച ഈ വാക്കുകളും ഏട്ടാ എന്നുള്ള വിളിയും ഗോപിസുന്ദറിന്റെ വേദനയില്‍ പങ്കുചേരാന്‍ കാണിച്ച മനസും ഒരിക്കല്‍ അവര്‍ അദ്ദേഹത്തെ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെട്ടിരുന്നുവെന്നതിന്റെ തെളിവാണ്.

ഗോപി സുന്ദറിന്റെ വേദനയില്‍ പങ്കുചേരുകയാണ് അദ്ദേഹവുമായി ലിവിംഗ് ടുഗെദറിലായിരുന്ന അമൃത സുരേഷും. അമ്മയെ ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് അമൃതയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. അമ്മാ.. എന്ന നീട്ടിയുള്ള വിളിയില്‍ അറിയാം, ഗോപി സുന്ദറിന്റെ അമ്മയുമായി അമൃതയ്ക്ക് എത്രമാത്രം അടുത്ത ബന്ധമുണ്ടായിരുന്നു എന്ന്. ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ടാണ് ആര്‍ഐപി എന്നു കുറിച്ചു കൊണ്ട് അമ്മയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് അമൃത സ്റ്റോറി പങ്കുവച്ചിരിയ്ക്കുന്നത്.

സോഷ്യല്‍ മീഡിയയിലടക്കം വളരെയധികം സജീവമായിരുന്നു ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് കുമാര്‍. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്ന അമ്മ ഗോപി സുന്ദറിന്റെ ഭാര്യ പ്രിയയെയും രണ്ടു മക്കളേയും എല്ലാം ചേര്‍ത്തുപിടിച്ചിരുന്നു. പ്രിയയെ മരുമകളായിട്ടല്ല, ഏറ്റവും പ്രിയപ്പെട്ട മകളായിട്ടാണ് ലിവി സ്നേഹിച്ചിരുന്നത്. ഗോപിസുന്ദര്‍ ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയായിരുന്നുവെങ്കിലും അമ്മ ലിവിയും അച്ഛന്‍ സുരേഷ് കുമാറും പ്രിയയേയും രണ്ടു മക്കളേയും എന്നും ഒപ്പം ചേര്‍ത്തിരുന്നു. കഴിഞ്ഞ ഓണത്തിനും ഇവര്‍ ഒത്തുചേര്‍ന്നിരുന്നു. നടന്‍ ദേവന്റെ സഹോദരന്‍ കൂടിയാണ് ഗോപിസുന്ദറിന്റെ പിതാവ് സുരേഷ് കുമാര്‍. അതുകൊണ്ടു തന്നെ താരകുടുംബത്തിലേക്ക് എത്തിയ വേര്‍പാട് സിനിമാ, സംഗീത ലോകത്തിനെല്ലാം വേദനയാവുകയാണ്.

 

gopi sundar mother dies amrutha and abhaya note

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES