ചിക്കന്‍ സ്റ്റ്യൂ

Malayalilife
 ചിക്കന്‍ സ്റ്റ്യൂ

ചേരുവകള്‍

(വെളിച്ചെണ്ണ) - 3+1 Tablespoons
 (കറുവപ്പട്ട) - 3 Inch Piece
 (ഏലക്ക) - 5 Nos
 (ഗ്രാമ്പൂ) - 6 Nos
 (ഇഞ്ചി) - 1 Inch Piece
 (വെളുത്തുള്ളി) - 6 Cloves
 (പച്ചമുളക്) - 5 Nos
(സവോള) - 1 No (125 gm)
(ഉപ്പ്) - ½ + ¾ Teaspoon
(ചിക്കന്‍) - ½ kg
 (നാരങ്ങാനീര്) - ½ Tablespoon
(ഉരുളക്കിഴങ്ങ്) - 1 No
 (കാരറ്റ്)
 (കറിവേപ്പില) - 2+1 Sprigs
 (കട്ടി കുറഞ്ഞ തേങ്ങാപ്പാല്‍ / രണ്ടാം പാല്‍ ) - 2 Cups
(ചതച്ച കുരുമുളക്) - ½ Teaspoon
 (ഗരം മസാല) - ½ Teaspoon
 (കട്ടി കൂടിയ തേങ്ങാപ്പാല്‍ / ഒന്നാം പാല്‍) - ¾ Cup
 (കശുവണ്ടി) - 15 Nos (Optional)
 (ചെറിയ ഉള്ളി) - 6 Nos
തയ്യാറാക്കുന്നവിധം 
ചീനച്ചട്ടിയോ കടായിയോ ചൂടാക്കിയ ശേഷം 3 ടെബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുതിന് മുന്‍പ്  3 inch ഉള്ള കറുവപ്പട്ടയും 5 എലക്ക ചതച്ചതും 6 ഗ്രാമ്പുവും ഇടുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോള്‍ തീ മീഡിയം flame ല്‍ ഇടുക. ശേഷം ഒരിഞ്ച് വലിപ്പത്തിലുള്ള ഇഞ്ചിയുടെ കഷ്ണം ചെറുതായി അരിഞ്ഞതും 6 വെളുത്തുള്ളിയുടെ അല്ലി ചെറുതായി അരിഞ്ഞതും 5 പച്ചമുളക് ചെറുതായി അരിഞ്ഞതും ചേര്‍ക്കുക. 10, 15 Sec ഇളക്കുക. അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും ചേര്‍ക്കുക. ശേഷം അര ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് സവാള നന്നായി വേവുന്നത് വരെ വഴറ്റുക. 

ഇനി ഇതിലേക്ക് ചെറുതായി Cut ചെയ്ത അരകിലോ ചിക്കന്‍ ചേര്‍ക്കുക. അര ടെബിള്‍ സ്പൂണ്‍ ലൈം ജ്യൂസും മുക്കാല്‍ ടി. സ്പൂണ്‍ ഉപ്പും ചേര്‍ക്കുക. ഇനി തീ High flame ല്‍ വച്ച ശേഷം 4,5 മിനിട്ട് ഇളക്കി കൊടുക്കുക. 4,5 മിനിട്ട് ഇളക്കി കഴിയുമ്പോള്‍ ചിക്കന്റെ പുറംഭാഗം വെള്ള കളറാകും .
ഇനി ഇതിലേക്ക് ഒരു ഉരുളകിഴങ്ങ് cut ചെയ്തതും അല്‍പം ക്യാരറ്റ് തൊലി കളഞ്ഞ് Cut ചെയ്തതും കുറച്ച് കറിവേപ്പില  2 കപ്പ് കട്ടികുറഞ്ഞ തേങ്ങാപ്പാല്‍ ( രണ്ടാം പാല്‍ ) ഇവ ചേര്‍ക്കുക. എന്നിട്ട് ഇവ എല്ലാം ഇളക്കി യോജിപ്പിക്കുക . ഇനി ഇത് തിളക്കുന്നത് വരെ Wait ചെയ്യുക. തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തീ Medium flame ല്‍ വച്ച് അടച്ച് വച്ച് ചിക്കന്‍ നന്നായി വേവുന്നത് വരെ അതായത് എകദേശം ഒരു 10, 12 min മുടി വയ്ക്കുക. 
5 മിനിട്ട് കഴിയുമ്പോള്‍ ഇടയ്ക്ക് മുടി തുറന്ന് എല്ലാം ഒന്ന് ഇളക്കി കൊടുക്കുക. പിന്നിട് വീണ്ടും അടച്ച് വച്ച് വേവിക്കുക. ചിക്കന്‍ നന്നായിട്ട് വെന്തിട്ടുണ്ട്. ഇനി ഗ്രേവിക്ക് കൊഴുപ്പ് കിട്ടാന്‍ 3,4 ഉരുള കിഴങ്ങ് ഒടച്ച് എടുക്കുക. അതിനു ശേഷം ഇതിലേക്ക് 1/2 ടീസ്പൂണ്‍ ചതച്ച കുരുമുളക് ചേര്‍ക്കുക. അര ടീ സ്പൂണ്‍ ഗരം മസാല ചേര്‍ക്കുക. ഇനി എല്ലാം ഒന്ന് ഇളക്കി യോജിപ്പിക്കുക. വീണ്ടും 1 മിനിട്ട് നേരം കൂടി തിളപ്പിക്കുക. അതിനു ശേഷം ഇതിലേക്ക് 3/4 കപ്പ് ഒന്നാം പാല്‍ ഒഴിക്കുക. ഇനി അല്‍പം ചൂടാകുമ്പോള്‍ തീ ഓഫ് ചെയ്യുക. 
ഇനി ഇതിലേക്ക് അല്‍പം കശുവണ്ടി റോസ്റ്റ് ചെയ്ത് ഇടുക. ആ റോസ്റ്റ് ചെയ്ത വെളിചെണ്ണയില്‍ കുറച്ച് ചെറിയ ഉള്ളിയും താളിച്ച് ചേര്‍ക്കുക. 
നമ്മുടെ ചിക്കന്‍ സ്റ്റൂ റെഡിയായി. ഇനി ഇത് അപ്പത്തിന്റെയോ ബ്രഡിന്റെയോ കൂടെ കഴിക്കാം. 
#cooking 

chicken stew kerala style

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES