ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ഇടിയപ്പം. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനം
പച്ചരി കഴുകി ഒരു 4 മണിക്കൂർ കുതിർത്തു വെച്ച് വെള്ളം ഊറ്റി കളഞ്ഞു ഒട്ടും തരി ഇല്ലാതെ പൊടിച്ചെടുത്തു നന്നായി വറുത്തെടുക്കുക.
തയ്യാറാക്കേണ്ട വിഭവം
1 കപ്പ് പച്ചരി പൊടിക്ക് 1 കപ്പിനെക്കാൾ ഒരൽപ്പം കൂടുതൽ വെള്ളം തിളപ്പിക്കുക. പാകത്തിനു ഉപ്പ് ചേർക്കുക. അരിപ്പൊടിയിലേക്കു തിളക്കുന്ന വെള്ളം ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ചു നന്നായി ഇളക്കി ഒരൽപം ചൂട് തണയാൻ മാറ്റി വെക്കുക. ശേഷം കയ്യിൽ ഒരൽപം എണ്ണ തടവി നന്നായി കുഴച്ചു മയപ്പെടുത്തി എടുക്കുക. ഇടിയപ്പത്തിന്റെ അച്ചിൽ ഇട്ട് ഇടലിതട്ടിലേക്കോ , വാഴ ഇലയിലേക്കോ മാവ് ചുറ്റിച്ചിട്ട് ഒരൽപം തേങ്ങയും മുകളിൽ ഇട്ട് ആവിയിൽ വേവിക്കുക. ഞാൻ പണി വേഗം തീർക്കാൻ വേണ്ടി ചെറിയ സ്റ്റീൽ പ്ലേറ്റിൽ ആണ് ഉണ്ടാക്കിയത്. ചെറിയ ചൂടോടെ തേങ്ങ പാലും ചേർത്ത് കഴിക്കുക.തേങ്ങ പാലിൽ കുറച്ചു പഞ്ചസാര വേണമെങ്കിൽ ചേർക്കാം.