ചോറിനൊപ്പവും പലഹാരങ്ങൾക്ക് ഒപ്പവും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ചമ്മന്തിപൊടി. സ്വാദിഷ്‌ടമായ ചമ്മന്തിപൊടി തയ്യാറാകുന്ന വിധം നോക്കാം
തേങ്ങ തിരുമ്മിയത് – അര കപ്പ്
മുളക് പൊടി – അര ടി സ്പൂണ്‍
കുഞ്ഞുള്ളി – 2 എണ്ണം
ഉപ്പ് – പാകത്തിന്
എണ്ണ – ഒരു ടി സ്പൂണ്‍
കടുക് – അര ടി സ്പൂണ്‍
കറിവേപ്പില – കുറച്ച്
വറ്റല്‍ മുളക് – 1 (മൂന്നായി കീറി മുറിച്ചത് )
തയ്യാറാക്കുന്ന വിധം
തേങ്ങ, ഉള്ളി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേര്‍ത്ത് ചതച്ച് എടുക്കുക. അതിന് ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,വേപ്പില എന്നിവ ആവശ്യമുസരണം മൂപ്പിച്ച്ചെടുക്കുക. കടുക് പൊട്ടി കഴിയുമ്പോള്‍ തേങ്ങ ചതച്ചത് ചേർക്കുകയും ഒപ്പം തന്നെ ചൂടായി വരുന്നത് വരെ ഇളക്കുക.അതിനു ശേഷം തീ അണച്ച് അടുപ്പില്‍ നിന്നും മാറ്റേണ്ടതാണ്.