ചേരുവകള്‍
സേമിയ - 1 കപ്പ്
പാല്‍ - 1 ലിറ്റര്‍
പഞ്ചസാര - 10 ടേബിള്‍സ്പൂണ്‍ ( 1/2കപ്പില്‍ കുറവ്)
കണ്ടന്‍സ്ഡ് മില്‍ക്ക് - 2 ടേബിള്‍സ്പൂണ്‍
നെയ്യ് - 4 ടേബിള്‍സ്പൂണ്‍
ഏലയ്ക്ക - 5 എണ്ണം
കശുവണ്ടി - 3 ടേബിള്‍സ്പൂണ്‍
കിസ്മിസ് - 2 ടേബിള്‍സ്പൂണ്‍
വെള്ളം - 1 കപ്പ്
തയ്യാറാക്കുന്ന വിധം
നല്ല കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോള്‍ കശുവണ്ടി കിസ്മിസ് വറുത്ത് കോരി മാറ്റുക. ഇനി ബാക്കിയുള്ള നെയ്യില്‍ സേമിയ ചേര്‍ത്തു ഗോള്‍ഡന്‍ കളര്‍ ആകുന്നവരെ വറുത്ത് അതിലേക്ക് പാല്‍, പഞ്ചസാര, വെള്ളം, ഏലയ്ക്ക ചതച്ചത്, കണ്ടന്‍സ്ഡ് മില്‍ക്ക് എന്നിവ ചേര്‍ത്തിളക്കി കുറുകി വരുന്നതുവരെ വേവിക്കുക. ശേഷം വറുത്ത് കോരി മാറ്റിയ കശുവണ്ടി കിസ്മിസ് കൂടി ചേര്‍ത്താല്‍ രുചികരമായ സേമിയ പായസം വിളമ്പാന്‍ തയ്യാര്‍. ഓണത്തിന് സദ്യക്കൊപ്പം പപ്പടവും ബോളിയും കൂട്ടി കഴിക്കാം.