Latest News

രുചികരമായ ദിൽഖുഷ് തയ്യാറാക്കാം

Malayalilife
 രുചികരമായ ദിൽഖുഷ് തയ്യാറാക്കാം

ല്ലാ ബേക്കറികളിലും സുലഭമായി കിട്ടുന്ന ഒരു വിഭവമാണ് ദിൽഖുഷ് അഥവാ തേങ്ങ ബൺ. വളരെ സ്വാദിഷ്ടമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

അവശ്യ സാധനങ്ങൾ 

മൈദ - 2.½ കപ്പ്
യീസ്റ്റ് - 2 ടീ സ്പൂൺ 
മുട്ട - 1 
പഞ്ചസാര - 3ടേബിൾ സ്പൂൺ 
ഓയിൽ - ¼ കപ്പ് 
ഉപ്പ് - ½ ടീ സ്പൂൺ 
ചൂടുവെള്ളം - 3 ടീ സ്പൂൺ 
പാൽ - ¼ കപ്പ് 

ഫില്ലിംഗിനു വേണ്ടത്

തേങ്ങ - 1 കപ്പ് 
പഞ്ചസാര - 2 ടേബിൾ സ്പൂൺ 
ഏലയ്ക്ക - 3 
ടൂട്ടി ഫ്രൂട്ടി/ ചെറി  - 3 ടേബിൾ സ്പൂൺ 
നെയ്യ് - 1 ടേബിൾ സ്പൂൺ 
അലങ്കരിക്കാൻ 

മുട്ട 1 നന്നായി അടിച്ചു വെക്കുക 
കറുത്ത എള്ള് - 1 ടേബിൾ സ്പൂൺ 

തയ്യാറാക്കുന്ന വിധം 

ആദ്യം യീസ്റ്റും പഞ്ചസാരയും ചൂടു വെള്ളവും മിക്സ് ചെയ്ത് 10 മിനുറ്റ്  വെയ്ക്കുക. അതിനു ശേഷം മൈദ ,മുട്ട , പാൽ, ഓയിൽ, ഉപ്പ്, യീസ്റ്റ് മിക്സ് ചേർത്ത് കുഴച്ച് നനഞ്ഞ തുണികൊണ്ട് മൂടി 2 മണിക്കൂർ പൊങ്ങാൻവെയ്ക്കുക.
 ഫില്ലിംഗിനു വേണ്ട തേങ്ങ, പഞ്ചസാര, ഏലയ്ക്ക മിക്സിയിൽ ഒന്നു ക്രഷ്‌ ചെയ്തെടുക്കുക.നെയ്യ് ചൂടാക്കി തേങ്ങകൂട്ട് ഇട്ട് ഒന്നു വഴറ്റുക.  ടൂട്ടി ഫ്രൂട്ടി ചേർത്തു മാറ്റിവെക്കുക.
 
 ഇനി മാവ് പൊങ്ങി വന്നാൽ അതിനെ രണ്ടായി ഭാഗിക്കുക. അത് അര ഇഞ്ച് കനത്തിൽ ചപ്പാത്തി പോലെ പരത്തുക. പരത്തിയ ഒരു മാവെടുത്ത് ബേക്കിംഗ് ട്രേയിൽ വെച്ച് അതിന്റെ മുകളിൽ ഫില്ലിംഗ് വെക്കുക. അതിനു ശേഷം അതിന്റെ മുകളിൽ രണ്ടാമത്തെ മാവ് കൂടി വെച്ച് നല്ലപോലെ എല്ലാ സൈഡും അടിയിലേക്ക് ഒട്ടിച്ചു കൊടുക്കുക.  ഒരു 10 മിനുറ്റ് കൂടെ മുടിവെയ്ക്കുക.  മുട്ട അടിച്ചത് ഒരു ബ്രഷ് കൊണ്ടോ സ്പൂൺ കൊണ്ടോ മേൽഭാഗത്ത് നന്നായി പുരട്ടി കൊടുക്കുക.. മേലെ കറുത്ത എള്ള് തൂവി കൊടുക്കുക .  പ്രീഹിറ്റ്ചെയ്ത ഓവനിൽ 180°c ൽ 30 മിനുറ്റ് ബേക്ക് ചെയ്യുക.ദിൽഖുഷ് അല്ലെങ്കിൽ തേങ്ങബൺ തയ്യാർ.

Read more topics: # how to made,# tasty dilkush
how to made tasty dilkush

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക