കേരളത്തിന്റെ നാടന്‍ രുചികളില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു വിഭവമാണ് സമ്പാര്‍. കേരളത്തില്‍ ഒരോ ഇടത്തും സമ്പാര്‍ വെക്കുന്ന രീതി വിത്യസ്ഥമാണ്. അത്തരത്തില്‍ രുചികരമായ സമ്പാര്‍ എങ്ങിനെയുണ്ടാക്കും എന്നു നോക്കം.
ചേരുവകള്‍
സാമ്പാര്‍ പരിപ്പ് ( ചെറുപയര്‍ പരിപ്പ്)-രണ്ടു പിടി
വെള്ളരിക്ക കഷണങ്ങളാക്കിയത് -ഒരു ടീകപ്പ്
ഉരുളകിഴങ്ങ് -രണ്ടെണ്ണം മീഡിയം വലുപ്പം
ക്യാരറ്റ് ചെറുത് ഒരെണ്ണം
വെണ്ടക്ക -നാലോ അഞ്ചോ
മുരിങ്ങക്ക -ആറേഴു കഷണം
തക്കാളി -രണ്ടെണ്ണം
സവാള -ഒരെണ്ണം
ചെറിയുള്ളി -ആറെണ്ണം
വാളന്‍ പുളി ഒരു ചെറിയ കഷണം 1/2 കപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞ് എടുത്ത് വക്കുക.ഇത് ഒഴിവാക്കണമെങ്കില്‍ തക്കാളി കൂടുതല്‍ ചേര്‍ക്കുക
കായപൊടി -കാല്‍ റ്റീസ്പൂണ്‍
മുളക്‌പൊടി -ഒരു റ്റീസ്പൂണ്‍
മഞള്‍പൊടി -കാല്‍ റ്റീസ്പൂണ്‍
മല്ലിപൊടി -ഒരു റ്റീസ്പൂണ്‍
ഉലുവാപൊടി -മൂന്നു നുള്ള് ( ഈ പൊടികള്‍ ചേര്‍ക്കെണ്ടെങ്കില്‍ സാമ്പാര്‍പൊടി കൂടുതല്‍ ചേര്‍ത്താല്‍ മതിയാകും)
സാമ്പാര്‍ പൊടി -നാല് റ്റീസ്പൂണ്‍
മല്ലിയില അരിഞത് -മൂന്നു റ്റീസ്പൂണ്‍
ഉപ്പ്,എണ്ണ,കടുക് -പാകത്തിനു
ഉഴുന്ന് പരിപ്പ് -ഒരു റ്റീസ്പൂണ്‍
കറിവേപ്പില -ഒരു തണ്ട്
വറ്റല്‍മുളക് -രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
പരിപ്പ് ലേശം ഉപ്പ്,മഞള്‍പൊടി ഇവ ചേര്‍ത്ത് പാകത്തിനു വെള്ളവും ചേര്‍ത്ത് വേവിക്കാന്‍ വക്കുക.പരിപ്പ് പകുതി വേവാകുമ്പോള്‍ അരിഞ് വച്ചിരിക്കുന്ന പച്ചകറികള്‍ ചേര്‍ക്കുക. തക്കാളിയും, വെണ്ടക്കയും വേറെ വഴറ്റി ഒടുവില്‍ ചേര്‍ത്താല്‍ സ്വാദ് കൂടും.
ഞാന്‍ സാധാരണ എല്ലാം കൂടെ ഒരുമിച്ച് പരിപ്പിന്റെ കൂടെ കുക്കറില്‍ ആണു വേവിക്കാറു,വേറെ വേറെ വേവിക്കാറില്ല.മഞള്‍ പൊടി പാകത്തിനു ഉപ്പ് ഇവ ചേര്‍ത്ത് വേവിച്ച് എടുക്കുക.
ശെഷം മുളകുപൊടി,മല്ലിപൊടി, ഇവ ചേര്‍ത്തിളക്കി ചൂടായി പച്ചമണം മാറി വരുമ്പോള്‍ പുളി വെള്ളം ചേര്‍ത്ത് കൊടുക്കുക.ശേഷം സാമ്പാര്‍ പൊടി ചേര്‍ത്തിളക്കി ചൂടാക്കുക .
ഒന്ന് ചൂടായി ചെറുതായി തിള വരുമ്പോള്‍ ഉലുവാപൊടി, കായ പൊടി ഇവ ചേര്‍ത്തിളക്കി ചെറിയ തിള വന്ന ശേഷം തീ ഓഫ് ചെയ്യാം.ശെഷം മല്ലിയില വിതറാം. (തക്കാളിയും വെണ്ടക്കയും ഒടുവില്‍ ചേര്‍ക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം .അവ 2 ഉം ഒന്നു വഴറ്റിയൊ അല്ലാതെയോ ചേര്‍ക്കാം.)
ഇനി പാനില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക്,കറിവേപ്പില,ഉഴുന്നു പരിപ്പ്, ചെറിയുള്ളി അരിഞത് ഇവ താളിച്ച് സാമ്പാറിലേക്ക് ചേര്‍ത് ഇളക്കി ഉപയോഗിക്കാം. നല്ല രുചിയൂറുന്ന അടിപൊളി സാമ്പാര്‍ തയ്യാര്‍.