തണുപ്പിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ലത് സൂപ്പ് തന്നെയാണ്. നമ്മള്‍ വീട്ടില്‍ തക്കാളി സൂപ്പും വെജിറ്റബിള്‍ സൂപ്പും ചിക്കന്‍ സൂപ്പുമെല്ലാം ഉണ്ടാക്കുന്നവരാണ്. എന്നാല്‍ ഇത്തവണ വെറൈറ്റിയായി മത്തന്‍ സൂപ്പ് തയ്യാറാക്കാം. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു വെജിറ്റബിള്‍ ആണ് മത്തന്‍. ഇത്തവണ മത്തനും കുരുവും ചേര്‍ത്താണ് സൂപ്പ് തയ്യാറാക്കാന്‍ പോകുന്നത്. എങ്ങനെ മത്തന്‍കുരു സൂപ്പ് തയ്യാറാക്കാം എന്ന് നോക്കാം;
ചേരുവകള്‍
*ഇളയ, പുറമേ പച്ചനിറവും ഉള്ളില്‍ വെള്ള നിറവുമുള്ള ഒരു നാടന്‍ മത്തന്റെ ഉള്ളിലെ അല്ലിയും കുരുവും ചുരണ്ടിയെടുത്തത് .
*നാടന്‍ പച്ചമുളക് - നാലെണ്ണം (എരിവിന് ആവശ്യത്തിനു വേണ്ടത്)
*ഒരു തേങ്ങയില്‍ നിന്നെടുത്ത ഒന്നാം പാല്‍, രണ്ടാം പാല്‍
*കറിവേപ്പില - ഒരു കതിര്‍പ്പ്
*ഉപ്പ് - പാകത്തിന്
തയ്യാറാക്കേണ്ട വിധം
ഒരു മണ്‍ ചട്ടിയില്‍ ചുരണ്ടിവേച്ച അല്ലിയും കുരുവും ഇട്ട് രണ്ടാം പാലൊഴിച്ചു അവ നികക്കെ വെള്ളമൊഴിക്കുക., ഇതില്‍ പച്ചമുളക് നെടുകെ ചീന്തിയിട്ടു കറിവേപ്പിലയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കി പത്തു മിനിട്ട് നേരം (കുരു വേവുന്നതുവരെ) തിളപ്പിക്കുക. കുരു വെന്തുകഴിഞ്ഞാല്‍ രണ്ടാം പാലൊഴിച്ചു ഒരു തിള തിളച്ചയുടനെ വാങ്ങിവെക്കുക. ഇളം ചൂടില്‍ കുരുവോടെ കഴിക്കുക.
(തേങ്ങാപ്പാലിനുപകരം പച്ചവെള്ളം ഉപയോഗിച്ചും ഇതുണ്ടാക്കാം )