ചേരുവകള്‍
കുമ്പളങ്ങ-കഷ്ണങ്ങളാക്കിയത്
തേങ്ങാ ചിരകിയത്- 1/4 കപ്പ്
തൈര്- 2 കപ്പ്
മഞ്ഞള്‍പ്പൊടി- 1/2 കപ്പ് ടീസ്പൂണ്‍
ജീരകം- 1/ 2 ടീസ്പൂണ്‍
ഉലുവപ്പൊടി- 1/4 ടീസ്പൂണ്‍
പച്ചമുളക്-1
ചെറിയുള്ളി-2
കറിവേപ്പില,എണ്ണ,കടുക്,വെള്ളം, ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തേങ്ങ ചിരകിയതില്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി ചെറിയുള്ളിയും ജീരകവും ചേര്‍ത്ത് നന്നായി അടച്ച് വെക്കുക.തൈര് മിക്‌സിയില്‍ നന്നായി അടിച്ചു വെക്കുക. കുമ്പളങ്ങ കഷ്ണങ്ങള്‍ പച്ചമുളകും മഞ്ഞള്‍പ്പൊടിയും ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് അടച്ച വെക്കുക.
കഷ്ണങ്ങള്‍ വെന്തതിന് ശേഷം ഇതിലേക്ക് അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം തൈര് ചൂടാക്കി വാങ്ങുക തിളക്കാന്‍ പാടില്ല. അല്‍പ്പം ഉലുവപ്പൊടിയും ചേര്‍ത്തിളക്കുക.കടുക് വറുത്ത് താളിക്കാം.ഉലുവപൊടിക്ക പകരം കടുക് വറുക്കുന്നതിന്റെ കൂടെ ഉലുവ ചേര്‍ത്താലും മതി. അതോടെ സ്വാദിഷ്ടമായ പുളിശ്ശേരി തയ്യാറായി