എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു മത്സ്യമാണ് ചെമ്മീന്‍. ചെമ്മീന്‍കൊണ്ട കറിയും ഫ്രൈയും ഒക്കെ സ്ഥിരം തയ്യാറാക്കുന്ന ഒരു എൈറ്റമാണ്. എന്നാല്‍ ഇത്തവണ ചെമ്മീന്‍ കബാബ് തയ്യാറാക്കി നോക്കിയാലോ. കബാബ് മിക്കവാറും പേര്‍ക്ക് ഇഷ്മുള്ള ഭക്ഷണമായിരിക്കും. സ്നാക്സായും സ്റ്റാര്‍ട്ടറായുമെല്ലാം ഇത് കഴിയ്ക്കാം. ചെമ്മീന്‍ ഉപയോഗിച്ച് കബാബ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
1. വലിയ ചെമ്മീന്‍ 10 എണ്ണം
2. മുളകുപൊടി 2 ടീസ്പൂണ്‍
3. ഉപ്പ് ആവശ്യത്തിന്
4. ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് 2 ടീസ്പൂണ്‍
5. വിനാഗിരി ആവശ്യത്തിന്
6. കോര്‍ക്കാനുള്ള കമ്പോ കമ്പിയോ 10 എണ്ണം
7. ചെറുനാരങ്ങ കഷ്ണങ്ങളാക്കിയത്.
8. കുരുമുളകുപൊടി-അര ടീസ്പൂണ്‍
9. തൈര്2 കപ്പ്
10. ഗ്രാമ്പൂ പൊടിച്ചത്2
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. ഇതില്‍ ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക. തൈര്, ക്രീം എന്നിവ കൂട്ടിച്ചേര്‍ത്തിളക്കുക. ഇതിലേക്ക് കുരുമുളകുപൊടി, കടലമാവ്, ഗ്രാമ്പൂ പൊടിച്ചത്, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കണം. കഴുകി വച്ച ചെമ്മീന്‍ ഇതിലിട്ടു പുരട്ടിയെടുക്കുക. ഇത് ഫ്രിഡ്ജില്‍ രണ്ടു മണിക്കൂര്‍ വയ്ക്കണം. മൈക്രോവേവിലെ തന്തൂരില്‍ 30 മിനിറ്റ് ചെമ്മീന്‍ വച്ചു വേവിയ്ക്കുക. ഇത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ബട്ടര്‍ പുരട്ടിയ ശേഷം മൈക്രോവേവില്‍ വച്ച് രണ്ടു മിനിറ്റ് വേവിച്ചെടുക്കണം. ഈ പ്രോണ്‍ കബാബ് ചൂടോടെ കഴിയ്ക്കൂ.