എല്ലാവര്‍ക്കും ക്രിസ്മ്‌സ് തിരക്കിലാണെങ്കിലും ഭക്ഷണത്തില്‍ ഒട്ടും കുറവ് വരുത്താറില്ല. പന്നിയിറച്ചിയുടെ സ്വാദ് അറിയാന്‍ ഇതാ പുതിയ ഒരു വിഭവം പരിചയപ്പെടാം 'പോര്ക്ക് വിന്താലു'. ക്രിസ്തീയ വിഭവങ്ങളില്‍ ഒഴിച്ചുകൂടാന്‍ ആവാത്ത ഒന്നാണ് പന്നിയിറച്ചി കൊണ്ടുള്ള വിഭവങ്ങള്‍. പോര്‍ക്ക് വെന്താലു എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
ചേരുവകള്‍
1. പന്നിയിറച്ചി - ഒരു കിലോ
2. സവാള - മുക്കാല്‍ കിലോ(കൊത്തി അരിഞ്ഞത്)
3. തക്കാളി - രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)
4. മുളക് പൊടി - രണ്ടു ടേബിള്‍ സ്പൂണ്‍
5. മഞ്ഞള്‍പൊടി - ഒരു ടീ സ്പൂണ്‍
6. കടുക് - ഒരു ടീ സ്പൂണ്‍
7. ജീരകം - അര ടീ സ്പൂണ്‍
8. ഉലുവ - ഒരു നുള്ള്
9. വെളുത്തുള്ളി - പത്തു ഗ്രാം
10. ഏലക്ക - ഒരെണ്ണം(ചതച്ചത്)
11. കറുവ - രണ്ട് (ചതച്ചത്)
12. ഗ്രാമ്പു - അഞ്ചെണ്ണം(ചതച്ചത്)
13. ഉപ്പ് - ആവശ്യത്തിന്
14. ഇഞ്ചി - പത്തു ഗ്രാം
15. മല്ലിയില - ഒരു തണ്ട്
16. വിനാഗിരി - മുക്കാല്‍ കപ്പ്
17. കാപ്‌സിക്കം - ഒന്ന്(ചെറിയ കഷ്ണങ്ങളാക്കിയത്)
പാകം ചെയ്യേണ്ട വിധം
കടുക്,ഉലുവ,ജീരകം എന്നിവ വെള്ളത്തിലിട്ട് കുതിര്‍ത്ത് അരച്ചെടുത്തതിനോടൊപ്പം. ഇറച്ചി കഴുകി വൃത്തിയാക്കി കഷ്ണങ്ങളായി മുറിച്ച് കുക്കറില്‍ ഏലക്ക,കറുവ ,ഗ്രാമ്പു,ഉപ്പ്,മഞ്ഞള്‍ പൊടി,വിനാഗിരി എന്നിവയിട്ട് രണ്ട് വിസില്‍ കേള്‍ക്കുന്നതുവരെ വേവിക്കുക.തണുത്തശേഷം ഇറച്ചി കോരിയെടുത്ത് ബാക്കി വരുന്ന വെള്ളം മാറ്റിവെയ്ക്കുക.ഇറച്ചി എല്ലും തൊലിയും മാറ്റിയെടുത്ത് ചീനച്ചട്ടിയിലിട്ട് ബ്രൗണ്‍ നിറം ആകുമ്പോള്‍ കോരിമാറ്റുക. ഇതില്‍ ബാക്കിയാവുന്ന നെയ്യില്‍ അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും തക്കാളിയും എണ്ണ തെളിയുന്നവരെ വഴറ്റിയെടുക്കുക.അതിലേക്ക് മുളക്‌പൊടി ചേര്‍ത്ത് മാറ്റിവെച്ച വെള്ളം ഒഴിക്കുക.ഇറച്ചി ചെറിയ കഷ്ണങ്ങളാക്കി ഈ ചാറിലേക്ക് ഇട്ട് അരകപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക.അവസാനം കാപ്‌സിക്കം ചേര്‍ത്ത് വാങ്ങുക.അതില്‍ മല്ലിയില ഇട്ട് അലങ്കരിക്കാം.