കോഴിക്കോടന്‍ സ്‌പെഷ്യല്‍ പലഹാരമാണ് ഹലുവ. മൈദയും എണ്ണയും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്ന മധുരപലഹാരം. മലബാറുകളുടെ രുചികൂട്ടുകളില്‍ എടുത്തു പറയേണ്ട വിഭവമായ ഹലുവ മറ്റ് നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടതാണ്. എളുപ്പത്തില്‍ എങ്ങനെ തേങ്ങ ഹല്‍വ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
*ചിരകിയ തേങ്ങ - രണ്ട് കപ്പ്
*പചരി - അര കപ്പ്
*പഞ്ചസാര - അരക്കപ്പ്
*പശുവിന്‍ നെയ്യ് - ഒന്നോ രണ്ടോ ടീസ്പൂണ്‍
*പൊടിച്ച ഏലക്കായ - കാല്‍ ടീസ്പൂണ്‍
*അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും
പാകം ചെയ്യുന്ന വിധം
ആവശ്യത്തിന് വെള്ളത്തില്‍ മൃദുവാകുന്നതുവരെ അരി രണ്ടോ മൂന്നോ മണിക്കൂര്‍ കുതിയിരിത്തിയിടുക.
കുത്തിര്‍ത്ത അരിയും ചിരകിയ തേങ്ങയും കൂടെ അല്പം വെള്ളവും ചേര്‍ത്ത് നേര്‍മായാകുന്നതുവരെ അരക്കുക. വെള്ളം അധികമാകരുത്.
പഞ്ചസാര ആവശ്യത്തിന് (ഏതാണ്ട് അരക്കപ്പ്) വെള്ളവും ചേര്‍ത്ത് ഒരു നോണ്‍-സ്റ്റിക്ക് പാനില്‍ നൂല്‍ പരുവമാകുന്നത് വരെ ചൂടാക്കുക.
പെട്ടന്ന് തന്നെ തേങ്ങ-അരി കുഴമ്പും ഏലാക്കായ് പൊടിച്ചത് ചേര്‍ത്ത് കുഴക്കുക, പാനിന്റെ വളങ്ങളില്‍ നിന്ന് വിടുവിക്കുന്നത് വരെ തുടരുക.
തീ അണയ്ക്കുന്നതിനു മുന്‍പായി പശുവിന്‍ നെയ്യ് ചേര്‍ത്ത് നന്നായി ഇളക്കുക, തീ ഓഫാക്കുക.
അണ്ടിപ്പരിപ്പും ഉണ്ടക്കമുന്തിരിയും ചേര്‍ത്ത് അലങ്കരിക്കുക.