Latest News

സ്‌പൈസി ചില്ലി ചിക്കന്‍ തയ്യാറാക്കാം....!

Malayalilife
സ്‌പൈസി ചില്ലി ചിക്കന്‍ തയ്യാറാക്കാം....!

എല്ലാവരും വീട്ടില്‍ തയ്യാറാക്കുന്ന കറിയാണ് ചിക്കന്‍. പല തരം വെറൈറ്റി ചിക്കന്‍ കറി ഉണ്ടെങ്കിലും ചില്ലി ചിക്കന്‍ എപ്പോഴും എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. സാധാരണ ചില്ലി ചിക്കനില്‍ നിന്നും അല്‍പ്പം വ്യത്യസ്തമാണ് ഈ ചില്ലി ചിക്കന്‍. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന നല്ല സ്വാദിഷ്ടമായ ചില്ലി ചിക്കന്‍ എങ്ങനെ തയ്യാറാക്കാം എന്ന്് നോക്കാം.

ചേരുവകള്‍

*ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത് - അര കിലോ

*സോയാസോസ് - ഒരു സ്പൂണ്‍

*ചില്ലി സോസ് - ഒരു സ്പൂണ്‍

*ടുമാറ്റോ സോസ് - ഒരു സ്പൂണ്‍

*വെളുത്തുള്ളി വട്ടത്തിലരിഞ്ഞത് - ഒരു സ്പൂണ്‍

*പച്ചമുളക് വട്ടത്തിലരിഞ്ഞത് - രണ്ടു സ്പൂണ്‍

*സവാള ചതുരത്തില്‍ അരിഞ്ഞത് - രണ്ട്

*ക്യാപ്സിക്കം അരിഞ്ഞത് - നാല്

*വിനാഗിരി - ഒരു സ്പൂണ്‍

*പഞ്ചസാര - ഒരു സ്പൂണ്‍

*എണ്ണ - അരകപ്പ്


തയാറാക്കുന്ന വിധം

സോസുകളും വിനാഗിരിയും ഉപ്പും ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി അതില്‍ പഞ്ചസാര ചേര്‍ത്തു ബ്രൗണ്‍ നിറമാകും വരെ ഇളക്കുക. ഇതില്‍ വെളുത്തുള്ളിയും പച്ചമുളകും സവാളയും വഴറ്റിയെടുക്കുക. ഇതിലേക്ക് കോഴിക്കഷണങ്ങള്‍ ചേര്‍ത്തിളക്കി 5 മിനിറ്റ് മൂടിവച്ചു വേവിക്കുക. ഇതിലേക്ക് മാറ്റിവച്ചിരിക്കുന്ന സോസ് മിശ്രിതം ചേര്‍ത്തിളക്കി നന്നായി വേവിച്ചെടുക്കുക. വെന്തു വരുമ്പോള്‍ ക്യാപ്സിക്കം ചേര്‍ത്തിളക്കി എണ്ണയില്‍ നന്നായി വഴറ്റിയെടുക്കുക.


 

Read more topics: # food,# chilli chicken,# recipe
food,chilli chicken,recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക