പായസം ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സേമിയവും അരിപായസുവുമെല്ലാം തയ്യാറാക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ഒരു പക്ഷഏ പറഞ്ഞാല്‍ കല്ല്യാണത്തിന് സദ്യ കഴിക്കാന്‍ പോകുന്നത് തന്നെ പായസം ഒക്കെ മനസില്‍ വിചാരിച്ചാകും. എന്നാല്‍ വെറൈറ്റി ആയി ഒരു പായസം പരീക്ഷിച്ചാലോ. മുളയരി പായസം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
*മുളയരി -100 ഗ്രാം
*വെണ്ണ -ഒരു ടീസ്പൂണ്‍
*പാല്‍ -നാലു കപ്പ്
*കണ്ടന്‍സ്ഡ് മില്‍ക്ക് -അര കപ്പ്
*പഞ്ചസാര -അര കപ്പ്
*ഏലപ്പൊടി -അര ടീസ്പൂണ്‍
*കുങ്കുമപ്പൂ -കാല്‍ ടീസ്പൂണ്‍
*നെയ്യ് -ഒരു ടേബിള്‍ സ്പൂണ്‍
*നെയ്യില്‍ വറുത്തഅണ്ടിപ്പരിപ്പ്, കിസ്മിസ് ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
രണ്ടു കപ്പ് പാലില്‍ കുറച്ചു വെള്ളം ചേര്‍ത്ത് മുളയരി വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ ബാക്കി പാല്‍ ചേര്‍ത്ത് തിള വരുമ്പോള്‍ പഞ്ചസാരയിട്ട് പാകത്തിന് കുറുക്കി കണ്ടന്‍സ്ഡ് മില്‍ക്ക്, വറുത്ത അണ്ടിപ്പരിപ്പ്, കിസ്മിസ്, വെണ്ണ, ഏലപ്പൊടി, കുങ്കുമപ്പൂ ഇവ ചേര്‍ത്ത് ഇളക്കി വാങ്ങി അര മണിക്കൂര്‍ കഴിഞ്ഞ് ഉപയോഗിക്കുക.