Latest News

ആറ്റു കൊഞ്ച് തീയല്‍ തയ്യാറാക്കാം...!

Malayalilife
ആറ്റു കൊഞ്ച് തീയല്‍ തയ്യാറാക്കാം...!

മത്സ്യങ്ങളില്‍ അധിക ആളുകള്‍ക്കും പ്രിയപ്പെട്ടതാണ് കൊഞ്ചും ഞണ്ടുമെല്ലാം. കറി ആയും ഫ്രൈ ആയും വെക്കുന്നത് വളരെ രുചികരമാണ്. ഇത്തവണ തയ്യാറാക്കാന്‍ പോകുന്നത് ആറ്റു കൊഞ്ച് തീയലാണ്. കായലിലും പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പുഴയിലും കാണപ്പെടുന്ന മത്സ്യമാണ് ആറ്റു കൊഞ്ച്. ഇത് വെച്ച് എങ്ങനെ തീയല്‍ തയ്യാറാക്കാം എന്ന് നോക്കാം. എന്നാല്‍ അതിനു മുമ്പ് തീയലിനു വേണ്ടി മസാല തയ്യാറാക്കണം. 

ചേരുവകള്‍

*ആറ്റു കൊഞ്ച്
*ചെറിയ ഉള്ളി
*ഇഞ്ചി
*വെളുത്തുള്ളി
*പച്ച മുളക്
*തക്കാളി
*കറി വേപ്പില
*ഉപ്പ്
*എണ്ണ
*കടുക്

ആദ്യം മസാല തയാറാക്കുക

ചീനചട്ടിയില്‍ തേങ്ങ ചിരകിയത് , ഉണക്ക മുളക്, മല്ലി, മഞ്ഞ പൊടി എന്നിവ ചേര്‍ത്ത് നന്നായി വറുത്തെടുക്കുക.(മുളക് , മല്ലി , മഞ്ഞള്‍ പൊടികള്‍ ആണെങ്കില്‍ തേങ്ങാ മൂത്ത് വരുന്ന പാകം ആവുമ്പോള്‍ പൊടികള്‍ എല്ലാം ചേര്‍ത്ത് വേഗം ഇറക്കി വെക്കണം . അല്ലെങ്കില്‍ കരിഞ്ഞു പോവും ) വറുത്തു വെച്ചിരിക്കുന്ന തേങ്ങാ കൂട്ട് അരച്ചെടുക്കുക . കൊഞ്ച് നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക. പച്ചമുളക് , ഉള്ളി, തക്കാളി,വെളുത്തുള്ളി, ഇഞ്ചി എന്നിവ അരിഞ്ഞു വയ്കുക,

തയ്യാറാക്കുന്ന വിധം

ചീനചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.അതിലേക്കു കറി വേപ്പില അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി , പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, തക്കാളി ചേര്‍ത്ത് നന്നായി വഴറ്റുക, ഒന്ന് വാടി വരുമ്പോള്‍ കൊഞ്ച് അതിലേക്കു ഇട്ടു വഴറ്റുക. അതിനു ശേഷം കുറച്ചു വെള്ളം ഒഴിച്ച് ഉപ്പ് ചേര്‍ത്ത് മൂടി വെച്ച് വേവിക്കുക . കൊഞ്ച് വേവുമ്പോള്‍ അതിലേക്കു അരച്ച് വെച്ചിരിക്കുന്ന മസാലയും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. തിളച്ചു കുറുകുമ്പോള്‍ വാങ്ങി വെക്കാം .

Read more topics: # food,# attukonchu theeyal,# recipe
food,attukonchu theeyal,recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES