മുട്ട ഉപയോഗിച്ച് പല വെറ്റൈി പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. കുട്ടികള്‍ക്ക് അത്തരം പലഹാരങ്ങളോട് വലിയ ഇഷ്ടവുമായിരിക്കും. മുട്ട കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു പലഹാരമാണ് എഗ്ഗ് ഫിംഗേര്‍സ്. എഗ്ഗ് ഫിംഗേര്‍സ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഈ പലഹാരം തയ്യാറാക്കുന്നതിനായി രണ്ട് മിക്‌സുകള്‍ തയ്യാറാക്കണം. രണ്ട് മിക്‌സുകള്‍ക്കും ആവശ്യമായ സാധനങ്ങളാണ് താഴെ കൊടുക്കുന്നത്.
എഗ്ഗ് മിക്‌സ് തയ്യാറാക്കുവാന്‍ വേണ്ട സാധനങ്ങള്‍..
1. മുട്ട -6 എണ്ണം
2. കുരുമുളകുപൊടി- 1/2 ടീസ്പൂണ്‍
3. ഉപ്പ്- 1/2 ടീസ്പൂണ്‍
പൊതിയുവാന്‍ ഉള്ള മാവ് തയ്യാറാക്കാന്‍ വേണ്ട സാധനങ്ങള്‍..
1. കോണ്‍ഫ്‌ളവര്‍ - 1/4 കപ്പ്
2. മൈദ- 1/4 കപ്പ്
3. ചാട്ട് മസാല -1/4 ടീസ്പൂണ്‍
4. ഒറിഗാനോ- 1/4 ടീസ്പൂണ്‍
5.ചതച്ച മുളക്-1/2 ടീസ്പൂണ്‍
6. മുട്ട - 2
7. ഉപ്പ് -1/4 ടീസ്പൂണ്‍
കവര്‍ ചെയ്യാന്‍
ബ്രഡ് പൊടിച്ചത് - 1 കപ്പ്
പാകം ചെയ്യുന്ന വിധം:
ഒരു ബൗളിലേക്ക് 6 മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ കുരുമുളകുപൊടി അര ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് ഒരു എണ്ണ തടവിയ പാത്രത്തിലേക്ക് പകര്‍ത്തുക. ഫോയില്‍ പേപ്പര്‍ വച്ച് നന്നായി കവര്‍ ചെയ്ത ശേഷം 20-25 മിനിറ്റ് വരെ ആവിയില്‍ വേവിച്ചെടുക്കുക. പിന്നീട് ഇത് ചെറുതായി തണുത്തശേഷം നീളത്തില്‍ കഷണങ്ങളാക്കി മുറിച്ചു വെക്കുക.
ഇനി നഒരു ബൗളില്‍ കോണ്‍ഫ്‌ളവര്‍, മൈദ, ചാറ്റ് മസാല, ചതച്ച മുളക് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മറ്റൊരു ബൗളില്‍ രണ്ടു മുട്ട അല്പം ഉപ്പ് ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്തു മാറ്റി വയ്ക്കുക. മറ്റൊരു പാത്രത്തില്‍ ആവശ്യത്തിന് ബ്രഡ് പൊടിച്ചത് കൂടെ എടുത്ത് വയ്ക്കുക.
നേരത്തെ നീളത്തില്‍ മുറിച്ചു വച്ചിരിക്കുന്ന മുട്ട കഷണങ്ങള്‍ ഓരോന്നായി എടുത്ത് ആദ്യം മൈദ- കോണ്‍ഫ്‌ലോര്‍ മിക്‌സില്‍ പൊതിഞ്ഞ് മുട്ട മിക്‌സില്‍ മുക്കി ബ്രെഡ് പൊടിച്ചതില്‍ റോള്‍ ചെയ്ത് എടുക്കുക. പിന്നീട് വീണ്ടും ഒരു പ്രാവശ്യം കൂടെ മുട്ട മിക്‌സിയില്‍ മുക്കി വീണ്ടും ബ്രഡ് പൊടിച്ചതില്‍ റോള്‍ ചെയ്‌തെടുക്കുക. ഇത് ചൂടായ എണ്ണയില്‍ ഇട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നത് വരെ ഫ്രൈ ചെയ്തു എടുക്കുക. ഇപ്പോള്‍ സ്വാദിഷ്ടമായ എഗ്ഗ് ഫിംഗേര്‍സ് റെഡി. സോസും കൂട്ടി കഴിക്കാന്‍ ഉത്തമമായിരിക്കും..