Latest News

സ്വാദിഷ്ടമായ വെട്ടു കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം..

Malayalilife
സ്വാദിഷ്ടമായ വെട്ടു കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം..


എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന നാലുമണി പരഹാരങ്ങള്‍ ഉണ്ടെങ്കില്‍ വൈകുന്നേരങ്ങളില്‍ ടെന്‍ഷന്‍ വേണ്ട. അത്തരത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന നാലുമണി പലഹാരമാണ് വെട്ടുകേക്ക്. എങ്ങനെയാണ് വെട്ടുകേക്ക് ഉണ്ടാക്കുന്നതെന്ന് നോക്കാം..

ആവശ്യമുള്ള സാധനങ്ങള്‍.

1. മൈദ - 500 ഗ്രാം
2. മുട്ട (അടിച്ചത്) - 3 എണ്ണം
3. പഞ്ചസാര പൊടിച്ചത് - 2 കപ്പ്
4. നെയ്യ് - ഒരു ടേബിള്‍ സ്പൂണ്‍
5. ഏലക്കായ പൊടിച്ചത് - 5 എണ്ണം
6. വാനില എസന്‍സ് - അര ടീസ്പൂണ്‍
7. സോഡാപ്പൊടി - കാല്‍ ടീസ്പൂണ്‍
8. റവ - 100 ഗ്രാം

വെട്ടു കേക്ക് തയ്യാറാക്കുന്ന വിധം..

മൈദയും റവയും സോഡാപ്പൊടിയും കൂട്ടിയിളക്കി വയ്ക്കുക. എന്നിട്ട് മുട്ട നന്നായി അടിച്ച് പഞ്ചസാര, പാല്‍, നെയ്യ്, വാനില എസന്‍സ്, ഏലയ്ക്കാപ്പൊടി എന്നിവയുമായി ചേര്‍ത്തിളക്കുക. ഇതിനോടുകൂടി മൈദയും റവയും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് നനച്ച തുണി കൊണ്ട് മൂടിവെയ്‌ക്കേണ്ടതാണ്. രണ്ട് മണിക്കൂറിന് ശേഷം അരയിഞ്ച് കനത്തില്‍ പരത്തി ചതുരക്കഷണങ്ങളായി മുറിക്കുക. ഓരോ കഷ്ണത്തിന്റെയും ഓരോ മൂല നടുക്കു നിന്നു താഴോട്ട് പിളര്‍ത്തി ഇതളുപോലെയാക്കണം. അതിന് ശേഷം തിളച്ച എണ്ണയില്‍ വറുത്തു കോരിയെടുക്കണം. വെട്ടുകേക്ക് രണ്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്..
 

Read more topics: # evening snacks,# vettu cake
evening snacks recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES