കോഴിമുട്ട കൊണ്ട് പലതരം വിഭവങ്ങളാണ് തയ്യാറാക്കാൻ സാധിക്കുക. എന്നാൽ വളരെ രുചികരമായ രീതിയിൽ എങ്ങനെ എഗ്ഗ് മോളി തയ്യാറാക്കുന്നത് എന്ന് നോക്കാം.
തയ്യാറാക്കുന്ന വിധം
കോഴിമുട്ട പുഴുങ്ങിയത് - 6 എണ്ണം
തേങ്ങ പാൽ - 1കപ്പ്
കുരുമുളക് - 1/4 സ്പൂൺ
പട്ട- 1 കഷ്ണം
ഗ്രാമ്പു ഏലയ്ക്ക് - 3 എണ്ണം
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
സവോള അരിഞ്ഞത് - 2എണ്ണം
പച്ചമുളക് - 4 എണ്ണം
പച്ചതക്കാളി - 1എണ്ണം
ഇഞ്ചി അരിഞ്ഞത് - 1/2 ടീസ്പൂൺ
എണ്ണ - 1 ടേബിൾ സ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
ഫ്രഷ് ക്രീം - 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നീവയിട്ട് പൊട്ടിച്ച് അതിലേക്കു സവോള , കറിവേപ്പില, വയറ്റി ഇഞ്ചി, പച്ചമുളക് എന്നിവയിട്ടു നല്ലപോലെ വഴറ്റി ഇതിലേക്കു കുരുമുളക് പൊടി മഞ്ഞൾ പൊടി എന്നിവയും ഇട്ട് മൂത്തു വരുമ്പോൾ പച്ചതക്കാളി,ഉപ്പ് ഇവ ഇട്ടു മൂപ്പിച്ചെടുക്കുക ഇതിലേക്ക് തേങ്ങാപാലൊഴിച്ച് നല്ലതുപോലെ ചൂടായാൽ കോഴിമുട്ടയും ഇട്ട് അവസാനം ഫ്രഷ് ക്രീമും ഇട്ട് ഇളകി യോജിപ്പിച്ച് കുറച്ചു കറിവേപ്പിലയും വിതറി ഉപയോഗിക്കാം.