Latest News

ചിക്കൻ തന്തൂരി തയ്യാറാക്കാം

Malayalilife
ചിക്കൻ തന്തൂരി തയ്യാറാക്കാം

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ചിക്കൻ. ഇതുകൊണ്ട്  വിവിധ തരാം വിഭവം തയ്യാറാക്കാം. എന്നാൽ ഇപ്പോൾ വളരെ രുചികരമായ ചിക്കൻ തന്തൂരി  എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

അവശ്യ സാധനങ്ങൾ 

ചിക്കൻ -1
മുളക് പൊടി ----2,3ടേബിൾസ്പൂൺ 
മഞൾ പൊടി ---1ടീസ്പൂൺ 
ഗരം മസാല ----1ടീസ്പൂൺ 
തന്തൂരി മസാല പൊടി ----1ടേബിൾസ്പൂൺ 
ലെമൺ ജ്യൂസ്‌ -----1നാരങ്ങയുടെ 
ഉപ്പ് -----ആവശ്യത്തിന് 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -----1ടേബിൾസ്പൂൺ 
കസൂരി മേതി -----1ടീസ്പൂൺ 
തൈര് ----2ടേബിൾസ്പൂൺ 
ഓയിൽ -----1ടീസ്പൂൺ 

തയ്യാറക്കുന്ന വിധം. 

       മുഴുവൻ ചിക്കൻ എടുത്ത് അതിന്റ തൊലി കളഞ്ഞ് വൃത്തിയാക്കി കഴുകി നടു ഭാഗവും കാലും എല്ലാം ഒരു കത്തി വെച്ച് വരഞ്ഞു കൊടുക്കുക. മുറിഞ്ഞ് പോകരുത്. പിന്നെ ഒരു പാത്രത്തിൽ മുളക് പൊടി, മഞൾ പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ലെമൺ ജ്യൂസ്‌, ഉപ്പ് മിക്സ്‌ ചെയ്തു ചിക്കനിൽ നല്ലോണം തേച്ചു ഉള്ളിലും എല്ലാ ഭാഗത്തും പിടിപ്പിക്കുക ഇത് ഒരു 1/2മണിക്കൂർ വെച്ചതിനു ശേഷം ഒരു പാത്രത്തിൽ തൈര്, തന്തൂരി മസാല(ഞാൻ വീട്ടിൽ തന്നെ ഉണ്ടാക്കിയതാണ് ), കസൂരി മേതി, ഗരം മസാല, മുളക് പൊടി, കുറച്ചു മഞൾ പൊടി,ഓയിൽ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ്‌ ചെയ്തു വീണ്ടും ഒന്നൂടെ നല്ലോണം തേച്ചു പിടിപ്പിച്ചു 1/2മണിക്കൂർ അല്ലെങ്കിൽ ഓവർ നൈറ്റ്‌ വെക്കുക. അതിനുശേഷം 200 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ റോസ്‌റ്ററി മോഡിൽ വെച്ചു ചിക്കൻന്റെ കാല് രണ്ടും ഒരു നൂൽ വെച്ച് ടൈറ്റ് ആയി കെട്ടി പിന്നെ കൈയും ബാക്ക് സൈഡിലാക്കി കെട്ടി കമ്പിയിൽ കൊളുത്തി റോസ്‌റ്ററി പിൻ രണ്ട് സൈഡിലും ടൈറ്റ് ആക്കി വെച്ച് 250 ഡിഗ്രിയിൽ 1മണിക്കൂർ ബേക് ചെയ്തെടുക്കുക. വെന്തതിനു ശേഷം നൂൽ കട്ട്‌ ചെയ്തു മാറ്റി ഉപയോഗിക്കാം. നല്ല ടേസ്റ്റി തന്തൂരി ചിക്കൻ റെഡി.

Read more topics: # chicken thathoori recipe
chicken thathoori recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക