Latest News

ചെമ്മീന്‍ തീയല്‍ ഇങ്ങനെ ഉണ്ടാക്കി നോക്കൂ...

Malayalilife
ചെമ്മീന്‍ തീയല്‍ ഇങ്ങനെ ഉണ്ടാക്കി നോക്കൂ...

ചെമ്മീന്‍(കൊഞ്ച്) എന്നു കേട്ടാല്‍ നാവില്‍ വെള്ളമൂറുന്നവര്‍ക്കായി ഇതാ ഒരു പുതിയ പാചക പരീക്ഷണം. ചെമ്മീന്‍ തീയല്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

ചെമ്മീന്‍ വൃത്തിയാക്കിയത് - 250 ഗ്രാം
കുഞ്ഞുള്ളി (വട്ടത്തില്‍ അരിഞ്ഞത്) - 100 ഗ്രാം 
ഉലുവ  - അര ടീസ്പൂണ്‍
തക്കാളി   - 1 ചെറുത്
മുളക് പൊടി  - 3 ടി സ്പൂണ്‍
മല്ലിപൊടി  - 3 ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര സ്പൂണ്‍
എണ്ണ -  രണ്ടു സ്പൂണ്‍
കടുക്  - 1 ടി സ്പൂണ്‍
വറ്റല്‍ മുളക് - 2 എണ്ണം
കറിവേപ്പില - 1 തണ്ട് 
ഉപ്പ് ആവശ്യത്തിന്
അരമുറി തേങ്ങാ ചിരകിയത്‌
ഒരു നെല്ലിക്ക വലുപ്പത്തില്‍ പുളി വെള്ളത്തില്ലിട്ടു പിഴിഞ്ഞത് 

തയ്യാറാക്കുന്ന വിധം

കാല്‍ കിലോ ചെമ്മീന്‍ കഴുകി വൃത്തിയാക്കി എടുത്ത് ഒരു ചുവടു കട്ടിയുള്ള പാനില്‍ അരമുറി തേങ്ങ തിരുമ്മിയത്,ഒരു തണ്ട് കറിവേപ്പില എന്നിവ ചേര്‍ത്ത് വറുക്കുക . തേങ്ങയുടെ നിറം ബ്രൌണ്‍ ആയി തുടങ്ങുമ്പോള്‍ മൂന്ന് ടീസ്പൂണ്‍ വീതം മല്ലിപൊടി,മുളക് പൊടി എന്നിവ ചേര്‍ത്ത് വറുത്തെടുക്കണം.അതിനുശേഷം ഈ കറിക്കൂട്ട് തണുപ്പിച്ച് കുറച്ചു വെള്ളം ചേര്‍ത്ത് നല്ല മയത്തില്‍ അരച്ച് എടുക്കുക. ഒരു മീന്‍ ചട്ടിയില്‍ രണ്ട് ടീസ്പൂണ്‍ എണ്ണ ചൂടാക്കി അര ടീസ്പൂണ്‍ ഉലുവ പൊട്ടിച്ച് ആവശ്യമായ കുഞ്ഞുള്ളി ചേര്‍ത്ത് വഴറ്റുക.കുഞ്ഞുള്ളിയുടെ നിറം ബ്രൌണ്‍ ആകുമ്പോള്‍ ചെമ്മീനും ഒരു ചെറിയ തക്കാളിയും അല്പം വെള്ളം ഒഴിച്ചു വേവിച്ചെടുത്ത് അരസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് അടച്ചു 3 മിനിറ്റ് വേവാന്‍ അനുവദിക്കുക .ചെമ്മീന്‍ പകുതി വേവാകുമ്പോള്‍ തേങ്ങ അരച്ചത് ചെമ്മീനില്‍ ചേര്‍ക്കുക .ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളി പിഴിഞ്ഞെടുത്ത വെള്ളം ചേര്‍ത്ത് രണ്ട് മിനുട്ട് കൂടി ചെറുതീയില്‍ വേവാന്‍ വയ്ക്കുക. അതിനു ശേഷം എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ വറുത്തു തീയലിനു മുകളില്‍ താളിക്കുക .സ്വാദിഷ്ടമായ ചെമ്മീന്‍ തീയല്‍ തയ്യാറായിക്കഴിഞ്ഞു.
(ചെമ്മീന്‍ വേവാന്‍ അധികം സമയം ആവശ്യമില്ല .അധികം വെന്തു പോകാതെ ശ്രദ്ധിക്കണം) 

Read more topics: # chemmeen,# theeyal
chemmeen theeyal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES