Latest News

ക്രഞ്ചി ബ്രെഡ് ഫ്രിറ്റേഴ്‌സ് തയ്യാറാക്കാം..

Malayalilife
 ക്രഞ്ചി ബ്രെഡ് ഫ്രിറ്റേഴ്‌സ് തയ്യാറാക്കാം..

ബ്രെഡ് കൊണ്ട് എളുപ്പത്തില്‍ ഒരു പലഹാരം ഉണ്ടാക്കിയാലോ.. എങ്ങനെയാണെന്ന് നോക്കാം..


ആവശ്യമായ സാധനങ്ങള്‍

 

1. വൈറ്റ് മില്‍ക്ക് ബ്രെഡ്  6 എണ്ണം 
2. മൈദ  2 ടീസ്പൂണ്‍ 
3. കോണ്‍ഫ്‌ലവര്‍  2 ടീസ്പൂണ്‍ 
4. ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്  1 ടീസ്പൂണ്‍ 
5. മുളക് പൊടി  1 ടീസ്പൂണ്‍ 
6. മല്ലിയില  ഒരു പിടി 
7. മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍...
8. ഗരം മസാല  1 ടീസ്പൂണ്‍
9. സണ്‍ഫ്‌ലവര്‍ ഓയില്‍  വറുക്കാന്‍ 
10. ബേക്കിംഗ് പൗഡര്‍ 
11. ഉപ്പ് ആവശ്യത്തിന്

 

തയ്യാറാക്കേണ്ട വിധം 

ആദ്യം ബ്രെഡ് സൈഡ് മുറിച്ച് മാറ്റി ഇടത്തരം ക്യൂബ് ആയി മുറിച്ച് വെയ്ക്കുക. ശേഷം ഒരു ബൗളില്‍ മൈദ, കോണ്‍ഫ്‌ലവര്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മല്ലിയില, മഞ്ഞള്‍പൊടി, ഗരം മസാല, ഉപ്പ് എന്നീ ചേരുവകള്‍ ചേര്‍ത്ത് അല്‍പം വെള്ളവും ഒരു നുള്ള് ബേക്കിംഗ് പൗഡറും ചേര്‍ത്ത് നല്ല ഒരു ബാറ്റര്‍ തയാറാക്കുക. ഇനി ഇതിലേക്ക് തയാര്‍ ചെയ്ത ബ്രെഡ് ക്യൂബുകള്‍ ഓരോന്നായി മുക്കി ചൂടായ എണ്ണയില്‍ വറത്തു കോരുക, ബ്രെഡ് ഫ്രിറ്റേഴ്‌സ് തയ്യാര്‍. ഇനി ബ്രെഡ് ഫ്രിറ്റേഴ്‌സ് റ്റൊമാറ്റോ സോസിനൊപ്പം വിളമ്പാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഈ പലഹാരം കുട്ടികള്‍ക്ക് വലിയ ഇഷ്ടമാകും.

Read more topics: # bread fritters,# food
bread fritters recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES