സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ എസ്.ഐ.ടി. അന്വേഷണം പൂര്‍ത്തിയായി. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ലൈംഗികാതിക്രമത്തിനു രഞ്ജിത്തിനെതിരേ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എസ്.ഐ.ടി. വ്യക്തമാക്കി. എന്നാല്‍, അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല. നടന്‍ ബോബി കുര്യനും സഹ സംവിധായക ശാലിനിക്കും അന്വേഷണസംഘം ക്ലീന്‍ ചിറ്റും നല്‍കി. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്നതിന് ഇരുവര്‍ക്കുമെതിരേ തെളിവു ലഭിച്ചിട്ടില്ല.
അതേസമയം, ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടു രഞ്ജിത്ത് ഇന്ന് കോടതിയെ സമീപിക്കുമെന്നാണു സൂചന. ജില്ല വിട്ടു പുറത്തുപോകണമെന്ന ആവശ്യം അടക്കം കോടതിയില്‍ ഉന്നയിക്കുംസിനിമാ ലൊക്കേഷനില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണു രഞ്ജിത്തിനെ അറസ്റ്റുചെയ്തത്.
ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്നു പറഞ്ഞ്, ഫോര്‍ട്ടുകൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായിരുന്ന കാരവാനിലേക്കു വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണു നടിയുടെ പരാതി. കരവാന്‍ ൈഡ്രവറെ അടക്കം ലൊക്കേഷനില്‍ ഉണ്ടായിരുന്ന പലരുടെയും മൊഴി എടുക്കുന്നുണ്ട്.
ഫോര്‍ട്ട്കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലും, കാരവനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പു നടത്തിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിനാണു രഞ്ജിത്തിനു ജാമ്യം അനുവദിച്ചത്.